‘അതിനു ഞാൻ ഒളിക്യാമറ ഒന്നും അല്ലല്ലോ വെച്ചത്’ ! അത് വിളിച്ച് പറഞ്ഞത് ശ്വേത അല്ല നടൻ ദേവനാണ് ! ഷമ്മി തിലകൻ തുറന്ന് പറയുന്നു !!

താര സംഘടനായ അമ്മയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജനറൽ ബോഡിയിൽ വാർത്താ പ്രാധാന്യം നേടിയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു, അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു. നടൻ ഷമ്മി തിലകൻ മൂന്ന് സ്ഥങ്ങളിലേക്ക് മത്സരിക്കാൻ വേണ്ടി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അതിൽ ഒന്നിലും ഒപ്പിട്ടിരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ആ പത്രികയെല്ലാം തള്ളി പോയി. ഇത് നാണക്കേടുമായി മാറിയിരുന്നു.

ശേഷം നടൻ ഷമ്മി തിലകനെ പരസ്യമായി പരിഹസിച്ചുകൊണ്ട് നടൻ സിദ്ധിഖ് പങ്കുവെച്ച ഫേസ് ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി ഷമ്മി തിലകനും എത്തിയിരുന്നു. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. നൽകിയ  നാമനിര്‍ദ്ദേശ പത്രികയിൽ ഒപ്പിടാൻ അറിയാത്തവരും അല്ല എന്ന രീതിയിലാണ് നടൻ സിദ്ധിഖ് ഷമ്മിയെ പരിഹസിച്ചത്.

ഇതിനു മറുപടിയായി ഷമ്മി പറഞ്ഞത്, അദ്ദേഹം ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്കും യോഗ്യതയുണ്ട് എന്ന മറുപടിയാണ് ഷമ്മി തിലകൻ പറഞ്ഞത്, അതുകൂടാതെ തിരഞ്ഞെടുപ്പ് ദിവസ നടന്ന മീറ്റിംഗ് നടൻ ഷമ്മി തിലകൻ മൊബൈലിൽ രഹസ്യമായി ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞത് ശ്വേതാ മേനോൻ ആണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.

എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകൻ, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, യോഗത്തിനിടെ താന്‍ ഒളിക്യാമറയൊന്നും വച്ചിട്ടില്ലെന്നും, വീഡിയോ പകര്‍ത്തിയതില്‍ പലതും ഒരുപക്ഷേ അവര്‍ക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകന്‍ പറയുന്നു. ‘ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ തന്നെ ബൈ-ലോയില്‍ എവിടെയാണ് ക്യാമറ അനുവദനീയമല്ല എന്ന് പറഞ്ഞതെന്ന് ഞാന്‍ ചോദിക്കുകയുമുണ്ടായി. ദേവനായിരുന്നു ഞാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുവെന്ന് പറഞ്ഞത്.

ആ സമയത്ത്  പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത് എന്നും അപ്പോൾ പറഞ്ഞുവെന്ന് ഷമ്മി പറയുന്നു കൂടാതെ സംഘടന എന്നോട് ഇതുവരെ ഇതിനെ കുറിച്ച്  വിശദീകരണം ചോദിച്ചിട്ടില്ല എന്നും ഷമ്മി തിലകന്‍ പറയുന്നു. അപ്പോൾ തന്നെ ഷമ്മിക്കെതിരെ തിരിഞ്ഞ താരങ്ങൾ കൂടുതലും താരത്തെ പുറത്താക്കണം എന്ന് ആവിശ്യപെട്ടപ്പോൾ അത് ഇപ്പോൾ അങ്ങനെ ചെയ്യാൻ [പാടില്ല എന്ന് പറഞ്ഞത് നടൻ മമ്മൂട്ടി ആയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *