എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത് ! താരസംഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ !!

നടൻ തിലകൻ അമ്മ താര സംഘടനയുമായുള്ള പ്രശ്നങ്ങൾ നമ്മൾ പലപ്പോഴും കണ്ടതാണ്. 2010 ൽ തിലകനെ താര സംഘടനയായ അമ്മയിൽ നിന്നും വിലക്ക് ഏർപ്പെടുത്തി പുറത്താക്കിയിരുന്നു. സംഘടനയുമായി തിലകന് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതിൽ പ്രധാനമായും മുതിർന്ന കലാകാരനും ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനുമായ തിലകനുമായ അഭിപ്രായ വ്യത്യമാണ്, അദ്ദേഹത്തെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതും മറ്റും ഇന്നും വാർത്ത പ്രാധാന്യമുള്ള വിഷയമാണ്.

ഇപ്പോഴിതാ മകൻ ഷ മ്മി തിലകൻ താര സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വരുന്ന ഡിസംബര്‍ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ്ഷമ്മി. എന്നാല്‍, തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് ആവിശ്യപ്പെട്ട് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.

പ്രിയപെട്ടവരെ, മനു ഷ്യത്വത്തിൽ വിശ്വസിക്കുകയും സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താല്‍ അത്  ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു സാധാരണ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍. ഈ താര സഘടനയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്.

എന്നാൽ എന്റെ ഈ ഉറച്ച തീരുമാനം പലരെയും അസ്വ സ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു. ഒപ്പം ചില  അദ്ഭുതങ്ങള്’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ വളരെ  ദുഖത്തോടെ എന്നോട്  വെളിപ്പെടുത്തി.

മറ്റു ചില വേണ്ടപ്പെട്ടവർ ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ചിലർ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. മറ്റുചിലര്‍ ഷമ്മി, എന്നെ ഓര്‍ത്തല്ലോ എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാൻ കഴിയാത്തതിലുള്ള ഖേദവും പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. ജനാധിപത്യ ബോധം എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത്.

ആരു എന്നെ തള്ളിക്കളഞ്ഞാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ ചില  അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്. ആരോടും എനിക്ക് ഒരു  പരിഭവവുമില്ല, പിണക്കവുമില്ല. എം,മറിച്ച്  ഒരു സംശയം മാത്രം മനുഷ്യനെ കണ്ടവരുണ്ടോ,  ഇരുകാലി മൃഗമുണ്ട്, ഇടയന്മാര്‍ മേയ്ക്കാനുണ്ട്, ഇടയ്ക്കു മാലാഖയുണ്ട്, ചെകുത്താനുമുണ്ട്, മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല. മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *