നടക്കുവാൻ സാധ്യത ലവലേശമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മോഹിക്കുന്നതിനെ അതിമോഹം എന്നല്ലേ വിളിക്കേണ്ടത് ! ഷമ്മി തിലകൻ പറയുന്നു !

മലയാള സിനിമ ചരിത്രത്തിന്റെ തന്റെ ഭാഗമായ ആളാണ് നടൻ തിലകൻ. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നാണ് അറിയപ്പെടുന്നത്. പ്രേക്ഷകരിൽ അദ്ദേഹം ശ്രിട്ടിച്ച ഒരു ഓളം ഒരുകാലത്തും മാഞ്ഞുപോകില്ല. ആ നഷ്ട്ടം മലയാള സിനിമയുടെ തന്നെ തീരാ നഷ്ടമാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ വിളിച്ച് പറയുന്ന അദ്ദേഹം സിനിമ സഘടനകൾക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.
ഇപ്പോഴിതാ ഈ താര കുടുംബത്തിൽ നിന്ന് പുതുതലമുറ കൂടി സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഷമ്മി തിലകന്റെ ഏക മകൻ അഭിമന്യു മലയാളികൾക്ക് അത്ര പരിചിതമല്ല.

എന്നാൽ അടുത്തിടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ മകന്റെ ചിത്രം പങ്കുവെച്ചിരുന്നു. നിമിഷങ്ങൾ കൊണ്ട് ആ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തനിക്ക് വരുന്ന കമന്റുകൾക്ക് മറുപടി നൽകുന്ന കൂട്ടത്തിലാണ്. അത്തരത്തിൽ മകന്റെ ചിത്രത്തിന് ഒരുപാട് കമന്റുകൾ എത്തിയിരുന്നു. മകന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചാണ് പലരും ചോദിക്കുന്നത്. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, അവൻ ഇതുവരെ അഭിനയിച്ചിട്ടില്ല. അവസരങ്ങൾ വന്നിരുന്നു, അപ്പോൾ അതെല്ലാം പ്രായത്തിൽ കവിഞ്ഞ വേഷങ്ങളാണെന്ന് അവന്റെ അമ്മ പറഞ്ഞതുകൊണ്ട് അതെല്ലാം ഒഴിവാക്കി. നിലവിൽ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷെ കഥകൾ കേൾക്കുന്നുണ്ട്, എല്ലാം ഒത്ത് വന്നാൽ അത് സംഭവിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ അതെ ചിത്രം ഒരു ആരാധകൻ എഡിറ്റ് ചെയ്ത് അതിൽ തിലനെയും ഉൾക്കൊള്ളിച്ച് ഷമ്മിക്ക് സമ്മാനമായി നൽകിയ സന്തോഷമാണ് അദ്ദേഹം പങ്കുവെച്ചത്. നമ്മൾ ഒന്നും നൽകിയില്ലെങ്കിലും നമുക്ക് സ്നേഹ സമ്മാനങ്ങൾ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും. അവരാണ് നമ്മുടെ പ്രിയപ്പെട്ടവർ എന്നുമാണ് ഷമ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അഭിമന്യു എസ് തിലകൻ എന്നാണ് മകന്റെ പൂർണ്ണ പേര്. ഏതായാലും മകന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, വരുന്നത് രാജകുമാരൻ ആകുമ്പോൾ വരവും രാജകീയം ആകണം എന്നാൽ ആരാധകരുടെ കമന്റുകൾ.

കാഴ്ച്ചയിൽ ഒരു നായകനായി തോന്നുന്ന  അഭിമന്യു   മുടി നീട്ടി വളർത്തി ഒരു വില്ലൻ ലുക്കിലാണ് ഇപ്പോൾ…. ആറാട്ടുപുഴ വേലായുധപണിക്കാരായി അഭിമന്യു വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് ഒരാൾ കുറിച്ചപ്പോൾ. നടക്കുവാൻ സാധ്യത ലവലേശമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മോഹിക്കുന്നതിനെ അതിമോഹം എന്നല്ലേ വിളിക്കേണ്ടത്.. എന്നാണ് ഷമ്മി കുറിച്ചത്… ഏതായാലും ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് മലയാളികൾ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *