അയ്യപ്പൻ ആകാൻ വേണ്ടി മോഹൻലാൽ ഓഡിഷന് പോയിരുന്നു ! പക്ഷെ അദ്ദേഹത്തിനെ അവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല ! വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ് !

മോഹൻലാൽ എന്ന നടൻ കഴിഞ്ഞ കുറച്ച് നാളുകളായി  പരാജയ  സിനിമകളുടെ ഭാഗമായി മാറുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിനെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ്  ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മൂന്ന് മാസം കൂടി കഴിഞ്ഞാൽ മോഹൻലാലിന് 63 വയസാകും. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പൻ എന്ന കഥാപാത്രമായി സൈക്കിൾ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ആ ചിത്രത്തിന് മുമ്പ് അദ്ദേഹം സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ അയ്യപ്പൻ ആവാൻ പോയിരുന്നു. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല.

അങ്ങനെ അയ്യപ്പൻ ആകാൻ വേണ്ടി മെറിലാൻഡിൽ ടെസ്റ്റിന് പോയി സുബ്രമണ്യൻ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവർക്ക് ഉൾകൊള്ളാൻ പറ്റിയില്ല. അദ്ദേഹത്തിന്റെ അപ്പോഴത്തെ രൂപവും ഭാവവും അയ്യപ്പനാകാൻ പറ്റിയതായിരുന്നില്ല. അതിൽ അയ്യപ്പൻറെ അനിയൻ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. ഞാൻ നടനാവാൻ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്.

പക്ഷെ ഒരു നടൻ ആകാൻ വേണ്ടി മാത്രം ജനിച്ച ആളാണ് അദ്ദേഹം, അതിനു വേണ്ടി ഒരുപാട് ശ്രമിക്കുകയും ചെയ്തിരുന്നു. അല്ലെങ്കിൽ പിന്നെ സ്വാമി അയ്യപ്പനിൽ അയ്യപ്പനാവാൻ സ്ക്രീൻ ടെസ്റ്റിന് പോകുമോ.. എന്നാൽ അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് കമൻറുകളായി വരുന്നത്, ഇപ്പോൾ ഞങ്ങൾക്ക് അയ്യപ്പനായി ഉണ്ണി മുകുന്ദനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല എന്നുമാണ്..

മോഹൻലാലിന്  ഒരു അഭിനേതാവാകാനേ കഴിയൂ, അദ്ദേഹത്തിന്റെ നിയോഗം അതാണ്, അല്ലങ്കിൽ അല്ലെങ്കിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ജേഷ്ഠന്റെ സുഹൃത്തായ സുധീർ കുമാറിനെ പോയി കണ്ട് എനിക്ക് ഒരു നാടകം എഴുതി തരുമോ എന്ന് ചോദിക്കുമോ. ആ പതിനൊന്ന് വയസുള്ള വിദ്വാൻ 90 വയസുള്ള കഥാപാത്രം ചെയ്ത് പത്താം ക്ലാസുകാരുടെ കുത്തകയായ ബെസ്റ്റ് ആക്ടർ അവാർഡ് നേടി. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ആ പ്രായത്തിലെ ഞാൻ ഒരു നടനാകുമെന്ന് തീരുമാനിച്ചയാളാണ് മോഹൻലാൽ എന്നും ശാന്തിവിള പറയുന്നു.

അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പരാജയം സിനിമകളുടെ കഥ ആന്റണി കേട്ട് തീരുമാനം എടുക്കുന്നു എന്നതാണ്, ആന്റണി കഥകൾ കേൾക്കുന്നത് നിർത്തണം. സ്വർണ മുട്ടയിടുന്ന താറാവിനെ കൊല്ലരുത്. മോഹൻലാൽ ചെയ്യുമ്പോൾ സീരിയലിനും താഴെയുള്ള സിനിമകൾ ചെയ്യരുത്. തിയേറ്ററിലേക്ക് കൊടുക്കണമെന്നത് ആന്റണിയുടെ തീരുമാനം ആണെന്ന് ആണ് ഷാജി കൈലാസ് പറയുന്നത്. ആന്റണീ… മലയാളികൾക്ക് ബുദ്ധിയുണ്ട്. പഴയ കാലമൊന്നുമല്ല, ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോൺ എന്നും കൂടി ഓർമയിൽ വെച്ചാല് നല്ലത്…. പൊട്ടിപൊളിഞ്ഞ മൂന്ന് സിനിമകളുടെ സ്ക്രിപ്റ്റ് എഴുതിയ രാജേഷ് ജയരാമനെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിക്കരുത് എന്ന സാമാന്യ ബോധം കാണിക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *