സുരേഷ് ഗോപിക്ക് നടനെന്ന നിലയിൽ ഒരുപാട് പരിമിതി ഉണ്ട്, അത് അംഗീകരിക്കാത്തത് അങ്ങേർ മാത്രമാണ് ! ഷാജി കൈലാസ് അത് തിരിച്ചറിഞ്ഞു ! ശാന്തിവിള ദിനേശ് പറയുന്നു !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏതൊരു മലയാളിയുടെയും നാവിൽ അടുത്ത പേര് സുരേഷ് ഗോപി എന്ന് തന്നെയാണ്. എന്നാൽ ഒരു സമയത്ത് അദ്ദേഹം സിനിമയിൽ നിന്ന് മാറി നിൽക്കുക ആയിരുന്നു, വിജപരാജയങ്ങൾ ഒരുപോലെ നേരിട്ട ആളുകൂടിയാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അദ്ദേഹം സിനിമ രംഗത്തുനിന്നും അകന്ന് പോകുക ആയിരുന്നു. ശേഷം ഇപ്പോൾ അദ്ദേഹം സിനിമ രംഗത്തേക്ക് ശ്കതമായി തിരികെ എത്തിയിരിക്കുകയാണ്.

പാപ്പൻ എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സിനിമ താരങ്ങളെ വിമർശിച്ച് കൂടുതൽ ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. കഴിഞ്ഞ ദിവസം അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപിക്ക് നടനെന്ന നിലയിൽ ഒരുപാട് പരിമിതി ഉണ്ട്. അത് അംഗീകരിക്കാത്തത് അങ്ങേർ മാത്രമാണ്. അതുമാത്രമല്ല, തന്റെ പരിമിതികളെ കണക്കാക്കാതെ ചോദിക്കാൻ പാടില്ലാത്ത പ്രതിഫലവും ചോദിക്കുന്നു.

തന്റെ പഴയ ഇമേജ് എല്ലാം പോയി, ഇപ്പോൾ എന്റെ സിനിമ ഞാൻ അഭിനയിച്ചാൽ എത്ര രൂപയ്ക്ക് വിറ്റെടുക്കാമെന്ന് അയാൾക്കൊരു ബോധം വേണ്ടേ. അതില്ലാത്ത ആളാണ് സുരേഷ് ഗോപി. തകർച്ചയുടെ വക്കിലാണ് മലയാള സിനിമ. ആ സിനിമയ്ക്ക് താങ്ങാൻ പറ്റാത്ത പ്രതിഫലം ചോദിക്കുന്നതാണ് കുഴപ്പം. അതാണ് പടങ്ങൾ കുറയുന്നത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ സെലക്ടീവ് ആണെന്ന്. അയാളെ വെച്ച് പടമെടുത്താൽ മാർക്കറ്റ് ചെയ്യാൻ നോക്കുമ്പോൾ മുതലാവില്ല. സ്വിച്ച് ഓൺ നടക്കുമ്പോൾ തന്നെ ഇത്ര കോടി നഷ്ടമെന്ന് എഴുതേണ്ടി വരും. അത് മാറ്റി എടുത്താൽ അയാൾക്കും നല്ല സിനിമകൾ ചെയ്യാമായിരുന്നു..

നമ്മൾ ഒരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ മുടക്ക് മുതൽ എങ്കിലും തിരിച്ച് കിട്ടേണ്ടെ. അല്ലങ്കിൽ ഒരു ചെറിയ ബജറ്റിൽ ചെയ്യാമെന്ന് അയാൾ മനസ്സ് വെക്കണം, അങ്ങനെ വെക്കുക ആണെങ്കിൽ ഞാൻ അപ്പോൾ ഓടിച്ചെല്ലുമല്ലോ ഒരു സബ്ജക്ടുമായി. കമ്മീഷണർ പോലെ ഒരുപാട് ഹിറ്റുകൾ ചെയ്ത ഷാജി കൈലാസിന്റെ ടീമിൽ പോലും ഇപ്പോൾ പുള്ളി ഇല്ലല്ലോ. അതാണ് പ്രശ്നം. ഷാജി പൃഥിരാജിന്റെ ഒപ്പം ചേർന്ന് അപ്പുറത്ത് ചാടി. സുരേഷേട്ടൻ അത് മനസ്സിലാക്കുന്നില്ല. ഇവരൊക്കെ സ്വപ്ന ലോകത്താണ്. ഇവർ ഭൂമിയിൽ അല്ല. പിന്നെ ഇവരെ കൊണ്ടു നടക്കാൻ മണ്ടൻമാരായ ഫാൻസും ഉണ്ടല്ലോ. അതൊക്കെയാണ് ഈ കുഴപ്പം. ജയന്റെ ആകസ്മികമായ വിയോഗമാണ് ഇവരൊയൊക്കെ തുണച്ചത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *