
ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് മോഹൻലാലിന് ഉണ്ടായ ഏറ്റവും വലിയ പ്രശ്നം ! നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട് ! ശാന്തിവിള ദിനേശ് !
വലിയ ഹൈപ്പിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ സിനിമയായിരുന്നു വി എ ശ്രീകുമാർ സംവിധാനം ചെയ്ത ‘ഒടിയൻ’. എന്നാൽ സിനിമ പ്രേക്ഷക പ്രീതിക്ക് ഒപ്പം ഉയരാത്തത് കൊണ്ട് സിനിമ വലിയ പരാജയമാകുകയും, മോഹൻലാലിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. ചിത്രത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം കുറയ്ക്കുകയും പുത്തൻ മേക് ഓവറിൽ എത്തുകയും ചെയ്തിരുന്നു. ഒടിയൻ ചെയ്തതിന്റെപേരിൽ മോഹൻലാലും വി.എ ശ്രീകുമാറും ഇപ്പോഴും പരിഹാസത്തിന് ഇരയാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി മോഹൻലാൽ താടി എടുത്ത് വന്ന സിനിമ ഒടിയൻ ആയിരുന്നു. മോഹൻലാൽ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.
അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്ട ലുക്കിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യുട്യൂബ് ചാനലിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങളുടേത് മാത്രമല്ല മലയാളി പ്രേക്ഷകർ ഹതഭാഗ്യരായി പോയത് അതിനാലാണ്. താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്. ഒരു നല്ല നടനെ നശിപ്പിച്ചതാണ്. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.

താങ്കൾ ഇപ്പോൾ ഒരുപിടി വലിയ സിനിമകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്, വൃഷഭ എന്നൊരു പടം ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തെന്ന് പറയുന്നു. എമ്പുരാന്റെ ഒന്നാം ഭാഗം പോലും സഹികാൻ പറ്റാത്തൊരാളാണ് ഞാൻ. അതു ചിലപ്പോൾ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം. അല്ലെങ്കിൽ അത്തരം സിനിമ കാണാനുള്ള സെൻസ് ഇല്ലാത്തത് കൊണ്ടായിരിക്കാം. പുറകെ ബറോസ് വരുന്നു. ശേഷം 200 കോടി ബജറ്റിൽ എപിക് ആക്ഷൻ സിനിമ വരുന്നു. ഇതൊന്നും അല്ല മോഹൻലാലേ തൽക്കാലത്തേക്ക് ആവശ്യം. നിങ്ങൾ ജനപ്രിയമാകാവുന്ന ലൈറ്റ് ആയിട്ടുള്ള സിനിമകൾ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്” ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply