ഭാഗ്യയുടെ വിവാഹത്തിന് ആഹാരം വിളമ്പുന്നിടത്തുവെച്ച് ഗോകുൽ വളരെ മോശമായി സംസാരിച്ചു ! തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല ശാന്തിവിള ദിനേശ് പറയുന്നു !
ഒരു സംവിധായകൻ എന്നതിലുപരി സൂപ്പർ താരങ്ങളെ സഹിതം രൂക്ഷമായി വിമർശിച്ച് ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ശാന്തിവിള ദിനേശ്, അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം കൂടുതലും സംസാരിക്കാറുള്ളത്, അത്തരത്തിൽ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. വാക്കുകൾ ഇങ്ങനെ, ‘ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല.
അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു. കോടികൾ ചെലവായെന്ന് പറയുന്നു. എങ്കിലും അദ്ദേഹം വന്നു. ഭാഗ്യം ചെയ്ത അച്ഛനും മകളുമാണെന്ന് ഞാൻ പറയും. വലിയ താര നിബിഡമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ഗുരുവായൂർ കല്യാണത്തിനും എറണാകുളത്ത് പാർട്ടിക്കും ചെന്നു. ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ദിലീപ് പങ്കെടുത്തിരുന്നു.
ഇവരെല്ലാം ഈ വിവാഹത്തിന് വന്നത് ശെരിക്കും സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ല വിഭാഗം പറയുമ്പോൾ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്. കാരണം മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹൻലാലും. ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. എന്നെ വിളിച്ചില്ലേ എന്ന് ചിലർ ചോദിച്ചു.
ഇല്ല സുരേഷ് ഗോപി എന്നെ കല്യാണത്തിന് വിളിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല. സുരേഷ് ഗോപിയുടെ നല്ല വശങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ വിളിക്കും.
അതുപോലെ ഒരു യൂട്യൂബർ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവവും ശാന്തിവിള പങ്കുവെക്കുന്നുണ്ട്. അയാൾ ‘അവിഹിത കഥകൾ പറയുന്ന യൂട്യൂബറാണ്. ശ്രീകണ്ഠൻ നായരെ കാണാൻ വേണ്ടിയാണ് ക്ഷണിക്കാത്ത കല്യാണത്തിന് പോയതെന്ന് ഇയാൾ പറയുന്നു. സുരേഷ് ഗോപിയുടെ കൂടെ നിന്ന് സെൽഫിയൊക്കെ എടുത്തു. ആളുകൾ എത്ര അധപതിച്ച് പോയി. നാണമുള്ളവരാണെങ്കിൽ പോവില്ല. സുരേഷ് ഗോപിയും ഭാര്യയും ഇളയ മകനുമൊക്കെ വളരെ മാന്യമായി പെരുമാറിയപ്പോൾ ഗോകുൽ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് മോശമായി സംസാരിച്ചെന്ന് ആ യൂട്യൂബർ പറയുന്നു.
പക്ഷെ ഇയാൾ പറയുന്നത് കള്ളമാണോ എന്ന് അറിയില്ല. വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്നാണ് പറഞ്ഞത്. വിളിക്കാത്തവർ വരില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ, എന്റെ മുന്നിൽ നിന്ന് പറ എന്നാണ് പറഞ്ഞത്. അത് ഗോകുൽ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോൾ ഗോകുൽ പറഞ്ഞ് കാണും. കുട്ടിക്കാലം മുതൽ സുരേഷ് ഗോപിയുടെ വീട്ടിൽ ആരെങ്കിലും ചെന്നാൽ ഈ പയ്യൻ ഫാ.. പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത്. അത് ആസ്വദിച്ച് സുരേഷ് ഗോപി ചിരിക്കുന്നതും കാണാം. അങ്ങനെ വളർന്നത് കൊണ്ടായിരിക്കാം ആരോ രാഷ്ട്രീയപരമായ സംസാരിച്ചപ്പോൾ ഗോകുൽ എന്ന പയ്യൻ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു എന്നും ആ യൂട്യൂബർ പറയുന്നു എന്നും ശാന്തിവിള പറയുന്നു.
Leave a Reply