ചില സമയത്ത് അവളെ സമാധാനിപ്പിക്കാൻ എനിക്ക് പോലും കഴിയാറില്ല ! വിവാഹ ശേഷം ഒരുമിച്ച് ഒരു യാത്ര പോകാൻ പോലും കഴിഞ്ഞിട്ടില്ല ! താരത്തിന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ഭാവന എന്ന അഭിനേത്രി എന്നും നമ്മുടെ പ്രിയങ്കരിയാണ്. മലയത്തിൽ നമ്മൾ എന്ന ചിത്രത്തിൽ തിടുക്കം കുറിച്ച് സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന ആരാധിക്കുന്ന പ്രശസ്ത നടിയായി മാറുക ആയിരുന്നു. എന്നാൽ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ,മോശം സംഭവം അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം എത്രത്തോളം വലുതായിരുന്നു എന്ന് തിരിച്ചറിയാൻ ഒരുപക്ഷെ കാഴചക്കാരായ നമുക്ക് സാധിക്കില്ല എങ്കിലും അവരുടെ തൊട്ടടുത്ത നിൽക്കുന്നവർക്ക് അത് വളരെ നന്നായി മനസിലാക്കാൻ കഴിയും.

അത്തരത്തിൽ ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തായ ശിൽപ്പ ബാല പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശിൽപയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഗ്യാങ്ങിൽ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ള ആളും സന്തോഷവതിയായ കുട്ടിയും അവളായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നും സംബോധന ചെയ്തിരുന്നത്. അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ ഞങ്ങളും കരഞ്ഞ് പോവുമായിരുന്നു.

ഇപ്പോഴും പെട്ടെന്ന് ഒരു സമയം അവൾ അപ്രത്യക്ഷ ആകാറുണ്ട്.  ആ സംഭവത്തെ കുറിച്ച്  ഓർത്ത് തന്നെയാണ് അവൾ പോവാറുള്ളത്. ശരിയായി വരാന്‍ സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ തരണം ചെയ്യാനാവൂ. ഒരുപക്ഷെ ഞങ്ങളിലാര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.

ഈശ്വരൻ അവൾക്ക് അനുഗ്രഹമായി നൽകിയവരാണ് അവളുടെ കുടുബവും ഭർത്താവും.. അവൾക്ക് ഈ ലോകത്ത് ഏറ്റവും അടുപ്പമുള്ള രണ്ടുപേർ അവളുടെ അമ്മയും ഭർത്താവും തന്നെയാണ്. നവീൻ അവൾക്ക് കൊടുക്കുന്ന ആ ഒരു ആത്മധൈര്യം അത് വളരെ വലുതാണ്.എന്നാല്‍ ചില സന്ദർഭങ്ങളിൽ അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. അവൾ വിജയിച്ചു എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്.

സാധാരണ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടയാൽ അവൾ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പോരാടാനായിരുന്നു അവള്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *