മുരളിക്ക് പകരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ് ! ഹൃദയം നിറക്കുന്ന പ്രകടനമാണ് ഷൈൻ സമ്മാനിക്കുന്നത് ! ആ നടന വിസ്മയത്തെ മലയാളികൾക്ക് തിരികെ കിട്ടി !

ഷൈൻ ടോം ചാക്കോ എന്ന നടനെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവാത്ത അവസ്ഥയാണ്, ഇന്നുള്ള മലയാള താരങ്ങളിൽ ഏറ്റവും മികച്ച കലാകാരൻ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് ഷൈൻ കാഴ്ചവെക്കുന്നത്.  ഷൈൻ എന്ന നടനെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരാവേശമാണ്, ഇയാൾ പൊളിക്കും എന്നൊരു ഫീലാണ് ഓരോ സിനിമ ആസ്വാദകനും. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല. ഇതിഹാസ, ഇഷ്​ക്​, ആൻമ മരിയ കലിപ്പിലാണ്​, കമ്മട്ടിപ്പാടം, ലൗ, കുരുതി, കുറുപ്പ്  തുടങ്ങി സൂപ്പർ ഹിറ്റായി ഇപ്പോൾ ഓടുന്ന ഭീഷ്മപർവം  വരെ ഷൈൻ അത്​ തെളിയിച്ചിട്ടുണ്ട്​. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്​ വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന്​ കഴിഞ്ഞത്​.

‘കുറുപ്പ്’ എന്ന ചിത്രത്തിലെ  ഭാസിപിള്ളയായി സ്​​ക്രീനിൽ ജീവിച്ച് കാണിച്ച് കാണികളെ കൈയിലെടുത്ത ആളാണ് ഷൈൻ​. അതിഗംഭീര പ്രകടനം കൊണ്ട് മികച്ച പ്രേക്ഷകാഭിപ്രായം ‘കുറുപ്പി’ലൂടെ നേടിയെടുത്ത ഷൈൻ ടോം ചാക്കോ  ഇപ്പോഴിതാ ഭീഷ്മപർവ്വത്തിലെ പീറ്റർ എന്ന വേഷവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ്റിന്റെ ഒപ്പം  വെറും ഒരു സീനിൽ മാത്രം ഒതുങ്ങി പോയ ഒരു നടൻ, പിന്നീട് മലയാള സിനിമയിലെ സ്വാഭാവിക വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു നടനായി മാറുകയായിരുന്നു. നമ്മുടെ മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭ നടൻ  മുരളിയോടാണ് ഷൈൻ ടോം ചാക്കോയെ ഇപ്പോൾ എല്ലാവരും ഉപമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് ഷൈൻ ഓരോ ചിത്രങ്ങളിലും കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

നെഗറ്റീവ് റോളുകൾ കൈകാര്യം ചെയ്യുന്നതിൽ ഒരു അസാമാന്യ കഴിവ് തന്നെയാണ് ഷൈനുള്ളത്‌. അതും സാധാരണ നമ്മൾ കണ്ടുവരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ മാനറിസങ്ങളാണ് ഷൈൻ എന്ന നടനിൽ ഓരോ പ്രേക്ഷകനും കാണാൻ സാധിക്കുന്നത്. ഇത്തരം വേഷങ്ങൾ ഷൈൻ വിസ്മയിപ്പിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഓടിയെത്തുന്നത് നടൻ മുരളിയോടുള്ള നടന്റെ സാമ്യങ്ങളാണ്.

ഓരോ സംവിധയകരും അദ്ദേഹത്തിന് ഒരുക്കുന്നത് വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാണ്, അത് അതിന്റെ നൂറു ശതമാനമാണ് ഷൈൻ അവർക്ക് തിരിച്ച് നൽകുന്നത്. അതുപോലെ മുരളി എന്ന നടൻ പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക അഭിനയ ശൈലി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട്, അതെ രീതിയാണ് ഷൈനിലും നമുക്ക് കാണാൻ കഴിയുന്നത്. ഹൃദയം നിറഞ്ഞ തന്നെയാണ് ആളുകൾ ഷൈൻ ടോം ചാക്കോ എന്ന നടന്റെ പ്രകടനത്തെ സ്വീകരിക്കുന്നത്. മലയാള സിനിമകക്ക്  മുരളി എന്ന അനശ്വര പ്രതിഭയെ തിരികെ ലഭിച്ചു എന്നും, ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ ആണ് ആസ്വദിക്കാൻ കഴിയുന്നത് എന്നും പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *