അവർ പെട്ടെന്ന് വന്ന് എന്റെ ദാവണി വലിച്ചൂരി ! ഞാൻ ഭയന്നു ! കമൽ ഹാസൻ ചിത്രത്തിനിടെ ഉണ്ടായ അനുഭവം ശോഭന തുറന്ന് പറയുന്നു !

ഇന്ത്യൻ സിനിമ മുഴുവൻ ആരാധിക്കുന്ന നടിയാണ് ശോഭന. നർത്തകി എന്ന നിലയിലും അവർ ലോക പ്രശസ്തയാണ്. തന്റെ ജീവിതം തന്നെ നൃത്തത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ശോഭന ഇപ്പോഴും അഭിനയ രംഗത്തും സജീവമാണ്. ബാലചന്ദ്രമേനോൻ ഒരുക്കിയ ഏപ്രിൽ 18 എന്ന സിനിമയിലാണ് ശോഭന ആ​ദ്യമായി നായികയായി അഭിനയിക്കുന്നത്. ഈ ചിത്രം ശ്രദ്ധ നേടിയതോടെ, നടിയെ തേടി തമിഴിൽ നിന്നും അവസരം വന്നു. എനക്കുൾ ഒരുവനായിരുന്നു രണ്ടാമത്തെ സിനിമ. ചിത്രത്തിൽ കമൽ ഹാസന്റെ നായികയായാണ് ശോഭന അഭിനയിച്ചത്. എസ്പി മുത്തുരാമനായിരുന്നു സിനിമ സംവിധാനം ചെയ്ത്. ഈ സിനിമയിൽ അഭിനയിച്ചിപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ശോഭന. സിനിമ ഉല​ഗത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇതേക്കുറിച്ച് സംസാരിച്ചത്.

എനക്കുൾ ഒരുവൻ ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയുടേതായിരുന്നു. നായകൻ ആരാണെന്ന് ചോദിച്ചപ്പോൾ കമൽ സാർ എന്ന് പറഞ്ഞു, അത് കേട്ടപ്പോഴേ എനിക്ക് ഭയമായി. കാരണം എന്റെ വീട്ടിലെ കബോർ‌ഡിലെല്ലാം അദ്ദേഹത്തിന്റെ പോസ്റ്ററുകൾ വെച്ചിരുന്നു. പക്ഷെ എനിക്ക് പേടിയുള്ളത് പുറമെ കാണിച്ചില്ല. ചെറിയ മലയാളം സിനിമയുടെ സെറ്റിൽ നിന്നും വലിയാെരു തമിഴ് സിനിമയിലേക്കാണ് എത്തിയത്. എവിഎമ്മിൽ വലിയ സെറ്റൊക്കെ ഇട്ടു. അന്ന് എനിക്ക് ആദ്യമായി ധരിക്കാൻ തന്നത് ഒരു നീല സൽവാർ ആയിരുന്നു. ആദ്യ ഷോട്ട് കൊറിയോ​ഗ്രഫി ചെയ്യുന്നത് പുളിയൂർ സരോജയായിരുന്നു.

അങ്ങനെ ഞാൻ റെഡിയായി എത്തി. അവർ എന്നെ നോക്കി ഈ ഇവരാണോ നായിക എന്ന് ചോദിച്ച് പെട്ടെന്ന് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ഞാൻ ചോദിച്ചു. ഇല്ല എനിക്ക് വേണമെന്ന് പറഞ്ഞ് അവർ ആ ദാവണി ധരിച്ചു. അപ്പോൾ അവിടേക്ക് എന്റെ മാമൻ വന്നു. മാമിയാരേ എന്നാണ് മാമൻ അവരെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓർത്തു. ആ സിനിമ അവിടെ വലിയ പരാജയമായിരുന്നു. തമിഴിൽ തന്റെ മിക്ക സിനിമകളും വലിയ പരാജയമായിരുന്നു എന്നും, മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചതുകൊണ്ടാണ് താൻ അവിടെത്തന്നെ തുടർന്നത് എന്നും ശോഭന പറയുന്നു.

അതുപോലെ ദളപതി സിനിമക്ക് മുമ്പ് രജനി സാറിന്റെ ഒപ്പം ശിവ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു, അതിലെ മഴത്തുള്ള ഒരു ഗാനരംഗത്തിൽ തനിക്ക് ധരിക്കാൻ തന്ന ട്രാൻസ്പരന്റായ വെള്ള സാരിയായിരുന്നു. ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലേയെന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. വീട്ടിൽ പോയി വരാനും സമയമില്ല. അങ്ങനെ ഞാൻ പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന ഒരു പ്ലാസ്റ്റിക്ക് ടേബിൾ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് ഞാൻ ഉള്ളിൽ ധരിച്ചു. പാവാടയ്ക്കുള്ളിൽ. പത്ത് മിനുട്ടിനുള്ളിൽ ഞാൻ റെഡിയായി. രജിനി സാർ എന്നെ എടുക്കണം. എന്നെ എടുത്തപ്പോൾ പ്ലാസ്റ്റിക്കിന്റെ ശബ്​ദം വന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അദ്ദേഹം പോയി പറയുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ അദ്ദേഹം പറഞ്ഞില്ല, എന്നും ശോഭന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *