മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട് ! അവൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ എന്റെ സ്വന്തമാക്കിയത് ! ആദ്യമായി മകളെ കുറിച്ച് ശോഭന പറയുന്നു !
ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടി ശോഭന. അതിലുപരി അവർ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ലളിത പത്മിനി രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ച പകരം വെക്കാനില്ലാത്ത നാട്യ റാണിയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന തനറെ ജീവിതം തന്നെ കലക്കായി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
തമിഴിലാണ് തുടക്കം കുറിച്ചത് എങ്കിലും മലയാളത്തിലാണ് ശോഭന കൂടുതൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള സിനിമ രംഗത്ത് എത്തിയത്, ശേഷം ഒരുപാട് ഹിറ്റ് കഥാപാത്രങ്ങൾ ചെയ്തിരുന്നു എങ്കിലും ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. ശോഭനക്ക് ഇപ്പോൾ 52 വയസ് ഉണ്ട്, നടി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. പക്ഷെ 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നു.
മകളെ ഇതുവരെ നടി അങ്ങനെ ആർക്കും പരിചയ പെടുത്തിയിട്ടില്ല, ദത്തെടുക്കുമ്പോൾ അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു. കുട്ടിയുടെ സ്വകര്യതയെ മാനിച്ചാണ് താരം സമൂഹ മാധ്യമങ്ങളിലോ പൊതു വേദികളിലോ അങ്ങനെ കൊണ്ടുവരാത്തത്. അനന്ത നാരായണി എന്നാണ് മകളുടെ പേര്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അന്ന് കുട്ടിയുടെ ചോറൂണ് നടന്നത്. മകളുടെ പഠന കാര്യങ്ങൾ തിരക്കുന്ന വീഡിയോ നടി അടുത്തിടെ പങ്കുവെച്ചരുന്നു. മകളോട് പുസ്തകം എവിടെയെന്നും പരീക്ഷാഭാഗങ്ങൾ അപ്‌ഡേറ്റ് ആക്കിയിട്ടുണ്ടോ എന്നും ശോഭന ചോദിച്ച വീഡിയോ വൈറലായിരുന്നു. മാത്രമല്ല എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം കൊടുക്കണമെന്നും, അതാണ് ഏറ്റവും പ്രധാനപെട്ട കാര്യമെന്നും ശോഭന വീഡിയോയിലൂടെ പറഞ്ഞിരുന്നു. മകളോട് മലയാളമാണ് ശോഭന പറയുന്നത്.
ഇപ്പോൾ മകളെ കുറിച്ച് പറയുകയാണ് താരം, തന്റെ മകളാണ് തന്റെ ലോകം, പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ എന്നാണ് നടി പറയുന്നത്. മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നതെന്നും താരം പറയുന്നു. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് തന്നെ ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു. ആരാധകർ നിരന്തരമായി നടിയോട് മകളെ കുറിച്ച് ചോദിച്ചിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.
Leave a Reply