‘ആ നിത്യഹരിത ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്’, അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ശോഭന കൂട്ടുകെട്ട് ! കൈയ്യടിച്ച് ആരാധകർ !

ചില ജോഡികളെ നമ്മൾ എത്ര കണ്ടാലും മതിവരാരാറില്ല, മലയാള സിനിമയിലെ ഏറ്റവും നല്ല വിജയ ജോഡികളുടെ ലിസ്റ്റ് എടുക്കുക ആണെങ്കിൽ അതിൽ ആദ്യം താനെ മോഹൻലാൽ ശോഭന കൂട്ടുകെട്ട് ഉണ്ടാകും. ഇവർ വിസ്മയം തീർത്ത എത്ര എത്ര സിനിമകൾ ഇന്നും കുടുംബ പ്രേക്ഷകർ ഇന്നും ഓർക്കുന്നു,   ഇപോഴുതാ ആ വിജയ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ്, സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ആ വിസ്‌മയം വീണ്ടും ദൃശ്യമാകാൻ പോകുന്നത്.

അനൂപ് സത്യൻ ഇതിനോടകം അച്ഛൻറെ മകൻ ആണെന്നുള്ള കാര്യം പ്രൂവ് ചെയ്തിരുന്നു. ആദ്യം ചിത്രം മികച്ച വിജയം നേടിയിരുന്നു. ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ശോഭന ആയിരുന്നു നായികാ കഥാപാത്രത്തിൽ എത്തിയിരുന്നത്. മലയാള സിനിമയിലെ തന്നെ എണ്ണംപറഞ്ഞ താരജോഡികളിൽ ഒന്നാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട്. ഒരുപക്ഷേ മോഹൻലാലിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായിക കഥാപാത്രമായി അഭിനയിച്ചതും ശോഭന ആയിരിക്കാം.

പൂർണ്ണമായും ചിത്രം ഒരു ഫാമിലി എന്റർടൈമെന്റ് ആയിരിക്കും എന്നാണ് സൂചനകൾ. എന്നത്തേയും പോലെ മോഹൻലാലിൻറെ ചിത്രം ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് ഇപ്പോൾ മോഹൻലാൽ, പ്രേക്ഷകർ വളരെ ആവേശത്തോടൊ കാണാൻ ആഗ്രഹിക്കുന്ന ചിതമായിരിക്കുമിത്. ഇതിനുമുമ്പും ഇവർ ഒന്നിച്ച ചിത്രങ്ങങ്ങൾ വലിയ വിജയം നേടിയവയായിരുന്നു.

മോഹൻലാലിനെ കുറിച്ച് ശോഭന പറഞ്ഞിരുന്നത് ഇങ്ങനെ, മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറയുന്നത്, മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയര്‍ ആര്ടിസ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറയുന്നു. പക്ഷെ മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ശോഭന പറയുന്നു.

അതുപോലെ മോഹൻലാലിനോട് ഒരിക്കൽ ചോദിച്ചിരുന്നു ശോഭനയും അതുപോലെ മഞ്ജുവും അതിൽ ആരെയാണ് ലാലേട്ടന് കൂടുതൽ ഇഷ്ടം എന്നായിരുന്നു ചോദ്യം. ഒരു നിമിഷം മൗനം പാലിച്ചെങ്കിലും മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു, ശോഭന എനിക്കൊപ്പം അൻപത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. എന്നാൽ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *