പൃഥ്വിരാജിൽ നിന്നും പലപ്പോഴും എന്നെ വേദനിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ! അയാൾ എന്നെ ശത്രുവിനെ പോലെയാണ് കാണുന്നത് ! സിബി മലയിൽ !

മലയാള സിനിമയിലെ പഴയ സംവിധായകരെ അല്ലങ്കിൽ സിനിമ പ്രവർത്തകരെ എല്ലാം ഇന്നത്തെ യുവ താരങ്ങൾ പലരും വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന രീതിയിൽ അടുത്തിടെ നിരവധി വാർത്തകൾ വന്നിരുന്നു. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് നടൻ പൃഥ്വിരാജിന്റേത്. അടുത്തിടെ സംവിധായകൻ വിനയൻ അതുപോലെ കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഇപ്പോഴിതാ സംവിധായകൻ സിബി മലയിൽ തുടങ്ങിയവർ എല്ലാം പ്രിത്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇപ്പോഴിതാ സിബി മ,ലയിൽ തന്റെ പുതിയ സിനിമ ‘കൊത്ത്’ ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ അദ്ദേഹം പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, പൃഥ്വിയെ ഞാൻ ആദ്യമായി കാണുന്നത് നന്ദനം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. അങ്ങനെ രഞ്ജിത്ത് ഒരുദിവസം രാജുവിനെയും  കൂട്ടി എന്നെ കാണാനായി വന്നു, ഇതാണ് എന്റെ നായകന്‍, സുകു ഏട്ടന്റെ മകനാണ് എന്ന് പറഞ്ഞു. അന്നാണ് പൃഥ്വിരാജിനെ ഞാന്‍ ആദ്യമായി കാണുന്നത്.

അങ്ങനെ നന്ദനത്തിലെ ഒരു രംഗം ഷൂട്ട് ചെയ്യാൻ എന്നെ വിളിച്ചിരുന്നു അതെല്ലാം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞു, ശേഷം ഞങ്ങൾ തമ്മിൽ മറ്റൊരു പ്രശ്നം ഉണ്ടായി, അത് നൂറ് ശതമാനവും എന്റെ ഭാഗത്ത്  കുറ്റമില്ല. പക്ഷെ അദ്ദേഹം മനസ്സിലാക്കി വച്ചിരിയ്ക്കുന്നത് എങ്ങിനെയാണ് എന്ന് എനിക്ക് അറിയില്ല. അമൃതം എന്ന സിനിമ ചെയ്യുന്ന സമയത്ത് ജയറാമിന്റെ അനുജനായി പൃഥ്വിരാജിനെ വയ്ക്കാം എന്ന തീരുമാനത്തില്‍ എത്തിയിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെ പോയി കഥ പറഞ്ഞു. ഞാന്‍ ആ സമയം പൃഥ്വിയോട് നേരിട്ട് സംസാരിച്ചിരുന്നില്ല.

ശേഷം ചർച്ചകൾ കഴിഞ്ഞ് നിർമ്മാതാവ് എന്നോട് പറഞ്ഞു രാജുവിന്റെ പ്രതിഫലം കുറച്ച് കൂടുതൽ ആണ് നമുക്ക് അത്  നല്‍കാന്‍ കഴിയില്ല എന്നും, അപ്പോള്‍ ഞാന്‍ പറഞ്ഞു അത് നിങ്ങളുടെ താത്പര്യം ആണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാം. പൃഥ്വിരാജ് ഇല്ല എങ്കില്‍ മറ്റൊരു നടന്‍. വീണ്ടും പൃഥ്വിരാജും നിര്‍മാതാക്കളും തമ്മില്‍ സംസാരിച്ചുവെങ്കിലും ധാരണയില്‍ എത്തിയില്ല. അങ്ങനെയാണ് അരുണ്‍ എന്ന നടന്‍ ആ വേഷത്തിലേക്ക് വരുന്നത്.

എന്നാൽ ആ പ്രൊഡ്യൂസേഴ്‌സ് പോയി പൃഥ്വിരാജിനോട് എന്താണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അറിയുന്നത് എന്നെയാണ് കുറ്റക്കാരനായി രാജു കരുതിയിരിക്കുന്നത് എന്ന്. ഞാനാണ് അയാളെ ഒഴിവാക്കിയത് എന്നാണ് കരുതിയിരിക്കുന്നത്. അങ്ങനെ അത് ഞങ്ങൾക്ക് ഇടയിൽ ഒരു അകൽച്ച വന്നു. അതുപോലെ പല അവസരത്തിലും എന്നെ വേദനിപ്പിയ്ക്കുന്ന നിലപാട് പൃഥ്വിരാജ് എടുത്തിട്ടുണ്ട്. പക്ഷെ അതൊന്നും ചോദ്യം ചെയ്യാനായി ഞാന്‍ പോയിട്ടില്ല. പൃഥ്വിരാജിന് എന്നോട് ശത്രുത ഉള്ളതില്‍ എനിക്ക് കുറ്റബോധം ഇല്ല. എന്റെ ഭാഗത്ത് തെറ്റില്ല എന്ന വിശ്വാസം എനിക്കുണ്ട്.

അതുപോലെ അയാൾക്ക് സ്റ്റേറ്റ് അവാർഡ് കിട്ടാൻ കാരണമായതും ഞാനാണ്. അന്ന്  ശശിയേട്ടനായിരുന്നു ജൂറി ചെയര്‍മാന്‍. അതിന്റെ തൊട്ടുമുന്‍പിലത്തെ ചെയര്‍മാന്‍ ഞാനായിരുന്നു. അതുകൊണ്ട് എന്നെ വിളിച്ച് ശശിയേട്ടനെ ഒന്ന് അസിസ്റ്റ് ചെയ്യാനായി പറഞ്ഞു. അങ്ങനെ അന്ന്  ഞാനാണ് സെല്ലുലോയിഡ് എന്ന ചിത്രത്തിലെ അഭിയത്തിന് പൃഥ്വിരാജിന് നല്‍കാം എന്ന എന്റ തീരുമാനം ശശിയേട്ടനോട് പറഞ്ഞത്. അദ്ദേഹം അത് അംഗീകരിക്കുക ആയിരുന്നു എന്നും സിബി മലയിൽ പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *