എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് മുന്നേറിയ നടനാണ് ഉണ്ണി മുകുന്ദൻ ! സിബി മലയിലിന്റെ വാക്കുകേട്ട് നിറ കണ്ണുകളോടെ ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം മേപ്പടിയാൻ എന്നീ ചിത്രങ്ങൾ ഉണ്ണിയുടെ കരിയറിൽ വലിയ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ ഇതിന് മുമ്പ് ഒരു വേദിയിൽ വെച്ച് ഉണ്ണി മുകുന്ദനെ ഇരുത്തികൊണ്ട് സംവിധായകൻ സിബി മലയിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ ഇന്ന് ഈ നിൽക്കുന്ന താര പദവി അയാൾ സ്വന്തമായി കഷ്ടപ്പെട്ട് നേടിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയിലേക്ക് എത്തിയ താരമാണ് ഉണ്ണി എന്നും അദ്ദേഹം വേദിയിൽ പറയുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന ആളാണ് ലോഹിതദാസ്. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുൻപ് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.

പക്ഷെ വളരെ അപ്രതീക്ഷിതമായി എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നു എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.

അങ്ങനെ പേരെടുത്ത് പറയാൻ ആരുടേയും പിൻബലം ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് സിബി മലയിൽ വേദിയിൽ നിന്ന് പറയുമ്പോൾ, ഇതെല്ലാം കേട്ട് മുൻ നിരയിൽ തന്നെ ഇരുന്ന ഉണ്ണി കരയുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *