ആരുടേയും കാല് പിടിക്കാൻ എനിക്ക് കഴിയില്ല, കാരണം എനിക്ക് ആത്മാഭിമാനം എന്നൊരു കാര്യം ഉണ്ട് ! വേദനയുണ്ട് ! സിബി മലയിൽ പറയുന്നു !

മലയാള സിനിമക്ക് സിബി മലയിൽ എന്ന സംവിധായകൻ വളരെ പ്രിയങ്കരനാണ്, മോഹൻലാൽ എന്ന നടന്റെ കരിയറിന്റെ വളർച്ചയിൽ സിബി മലയിൽ എന്ന സംവിധായകന്റെ സ്ഥാനം അത് വളരെ വലുതാണ്. ഇവരുടെ കൂട്ടുകെട്ടിൽ മലയാളത്തിൽ പിറന്നത് സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കിരീടം, ദശരഥം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ പോലുളള സിനിമകൾ ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളാണ്. അതിൽ ദശരഥം എന്ന ചിത്രം കാലത്തിനു മുമ്പേ സഞ്ചരിച്ച ചിത്രമായിരുന്നു. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘കൊത്ത്’ എന്ന സിനിമയിലൂടെ അദ്ദേഹം തിരികെ എത്തിയിരുന്നു.

അടുത്തിടെ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, ഞാനും ലാലും ഒന്നിച്ച ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. കൊത്ത്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹേമന്ദ് കുമാറാണ് തനിക്ക് ഇഷ്ടമാകുന്ന വിധത്തിൽ ആ കഥ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്, പക്ഷെ തനിക്ക് മോഹൻലാലിന്റെ പിന്തുണ കിട്ടിയിരുന്നില്ല, ഈ കാര്യം പറയുമ്പോൾ എല്ലാം ലാൽ ഒഴിഞ്ഞു മാറുകയാണ്. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ കാര്യം മറ്റുള്ളവർ പറഞ്ഞ് ലാൽ മനസിലിക്കേണ്ടതല്ല, മറിച്ച് അയാൾ അത് സ്വയം മനസിലിക്കേണ്ടതായിരുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ഇനി എനിക്ക് ഈ പേരിൽ ആരുടേയും കാൽ പിടിക്കാൻ കഴിയില്ല, ആത്മാഭിമാനം എന്ന ഒരു കാര്യം ഏല്ലാവർക്കും ഉള്ള ഒന്നാണ്. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും.’ അദ്ദേഹം വ്യക്തമാക്കി. പഴയ ആളല്ല ലാൽ , പഴയത് പോലെ നമുക്ക് അയാളിലേക്ക് എത്തിപെടാൻ കഴിയില്ല, അതിനുമുമ്പ് ഒരുപാട് കടമ്പകൾ കടക്കണം,

ഇനി ഞാൻ ഒരു കാര്യവും പറഞ്ഞ്  ലാലിൻറെ അടുത്ത് പോകില്ല, ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. ആന്റണി പെരുമ്പാവൂരിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല. ഇവരൊക്കെയാണോ തന്റെ സിനിമയിൽ തീരുമാനമെടുക്കുന്നത് എന്നും സിബി മലയിൽ ചോദിക്കുന്നു. തന്നെ നിഷേധിക്കുന്നിടത്തു, തന്നോടു മുഖം തിരിക്കുന്നിടത്തേക്കു പോകാറില്ല.. എന്നും അദ്ദേഹം പറയുന്നു.  അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് നിരവധി കമന്റുകൾ ലഭിക്കുന്നു, അതിൽ പ്രധാനമായും മോഹൻലാലിനെ വിമർശിച്ച് വരുന്ന കമന്റുകളാണ്, ഒരു കലാകാരൻ ഒരിക്കലും വന്ന വഴി മറക്കാൻ പാടില്ല എന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *