ഇന്ന് വരെ എനിക്കങ്ങനെ ഒരു കൃത്യം പ്രതിഫലമില്ല ! അവർ തരുന്നത് വാങ്ങിക്കുന്നു ! എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ നടൻ സിദ്ദിഖ് പറയുന്നു !

മലയാള സിനിമ ചരിത്രത്തിൽ തന്നെ നടൻ സിദ്ദിഖിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത സിനിമയിൽ അദ്ദേഹം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. കാരണം നായകനായും, വില്ലനായും, കൊമേഡിയനായും അതേ സമയം ക്യാരക്ടർ റോളുകൾ ആയാലും എല്ലാം സിദ്ദിഖ് എന്ന അഭിനേതാവിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

താരങ്ങൾ പ്രതിഫലം കൂട്ടുന്നു, നിർമാതാക്കളെ ബുദ്ദിമുട്ടിക്കുന്നു തുടങ്ങിയ പരാതികൾ  കേൾക്കുന്നതിനിടയിലാണ് സിദ്ദിഖിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ, എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനടക്ക് ഞാൻ ഒരിക്കൽ പോലും ഒരു നിര്മാതാവിനോട് എന്റെ പ്രതിഫലം എത്രയാണ്, ഇന്നത് കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല , അത് അന്നും ഇന്നും അതിനൊരു മാറ്റവുമില്ല.

ഞ ചെയ്ത ജോലിക്ക്  എനിക്ക് എന്റെ നിർമാതാക്കൾ തരുന്ന തുക യെത്രയാണോ, അതാണ് എന്റെ പ്രതിഫലം. അതല്ലാതെ  ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ‌ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. മാത്രമല്ല എന്റെ ഒരു സിനിമ ഹിറ്റായാൽ ഇനി ഇത്ര തന്നാലെ അഭിനയിക്കൂവെന്നും പറഞ്ഞിട്ടില്ല. ഞാൻ പണത്തിന് വേണ്ടിയല്ല സിനിമകൾ ചെയ്യുന്നത്.

അള്ളാഹുവിന്റെ കൃപയാൽ എനിക്ക് അങ്ങനെ ഒരുപാട് പണത്തിന്റെ ആവിശ്യമൊന്നും ഇല്ല. വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് ഞാൻ. ഇത്രയും കാലം കൊണ്ട് സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആ​ഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആ​ഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.

മകനും സിനിമ രംഗത്ത് എത്തിയിട്ടുണ്ട്. മകന് നൽകിയ ഉപദേശത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്റെ ഇഷ്ട താരത്തെ കുറിച്ചും അദ്ദേഹം പറയുന്നു. ആസിഫാണ് എന്റെ ഇഷ്ട താരം. നീ ആസിഫിനെ കണ്ട് പഠിക്കാനാണ് താൻ മകനോട് പറയാറുള്ളത് എന്നും, അതിനു കാരണം ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്.

പക്ഷെ മറ്റൊരു കാര്യം,  മറ്റു നടന്മാര്‍ക്ക് ഉള്ള പോലെ അവന് അങ്ങനെ വലിയ ഘനഗാംഭീര്യമുള്ള ശബ്‍ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തില്‍ നിന്നാല്‍ തിരിച്ചറിയാന്‍ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാല്‍ അവന്റെ ഓമനത്തം, അവന്‍ സംഭാഷണം പറയുന്ന രീതി. അത് അവതരിപ്പിക്കുന്ന രീതിയൊക്കെ ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞത് എന്നും സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *