നയൻതാരയുടെ നായകനായി ജയറാമിനെ വിളിച്ചതാണ്, പക്ഷെ അദ്ദേഹം അത് നിരസിച്ചു ! ആ സിനിമയുടെ പരാജയവും അതുതന്നെ ആയിരുന്നു ! സിദ്ദിഖ് പറയുന്നു !

മലയാള സിനിമ രംഗത്ത് അനേകം ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് സംവിധായകൻ സിദ്ദിഖ്. ഒരു സമയത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യാൻ കൊതിക്കാത്ത താരങ്ങൾ കുറവായിരുന്നു. പുതുമ ഉള്ള കഥകളും നർമത്തിൽ ചലിച്ചുള്ള അവതരണവും എന്ന് വേണ്ട ഇവരുടെ ചിത്രങ്ങൾ ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ സഫാരി ചാനലിലൂടെ തന്റെ സിനിമ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് സിദ്ദിഖ്.

അദ്ദേഹം തന്റെ ചിത്രമായ ഭാസ്കർ ദ റാസ്കൽ എന്ന സിനിമയെ കുറിച്ചാണ് പറയുന്നത്. മമ്മൂട്ടി നയൻതാര കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ  ചിത്രം തനിക്ക് സാമ്പത്തികമായി ലാഭമാണ് നൽകിയത് എങ്കിലും പ്രേക്ഷകർക്ക് ഇടയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നും അതിനുള്ള കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ, ചിത്രത്തിന് ഒരു ഫാമിലി ഡ്രാമ സ്വഭാവം നൽകാനാണ് താൻ ആലോചിച്ചിരുന്നത്, മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന തോന്നലിൽ നിന്നുമാണ് ഈ ചിത്രം ഉണ്ടാകുന്നത്.

അദ്ദേഹം കോമഡി കൂടി ചെയ്യണം എന്നും ഉണ്ടായിരുന്നു. അങ്ങനെ ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, അങ്ങനെ അദ്ദേഹത്തിനോടപ്പം പ്രാധാന്യം ഉള്ള ഒരു കഥാപാത്രമായതുകൊണ്ട് നായികയും ഒരു സൂപ്പർ സ്റ്റാർ ടച്ചുള്ള ആൾ വേണമെന്ന് തോന്നലിലൂടെയാണ് നയൻ‌താര നായികയായി എത്തിയത്. കഥ കേട്ടപ്പോൾ അവർക്കും ഇഷ്ടമായി, ചെയ്യാമെന്ന് സമ്മതിച്ചു. എന്നാൽ ഈ സിനിമക്ക് കണ്ടെത്താൻ പ്രയാസമേറിയത് നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രത്തെ ആയിരുന്നു.

കാരണം ചിത്രത്തിൽ അയാൾക്ക് ഒരു മാഫിയ ചുറ്റുപാട് ഒക്കെ നൽകിയാണ് ആലോചിച്ചത്. എന്നാൽ അതിനോടൊപ്പം തന്നെ കഥയ്ക്ക് കുറച്ചു കൂടി സ്വാഭാവികത ലഭിക്കാൻ ഒരു ഫാമിലി ഡ്രാമയിലേക്ക് ചിത്രം കൊണ്ടുവരാമെന്ന് കരുതിയാണ് ഞാൻ അന്ന് ആ കഥാപാത്രം ചെയ്യാനായി ജയറാമിനെ ആലോചിച്ചത്. അങ്ങനെ അദ്ദേഹത്തോട് പറഞ്ഞപ്പോൾ ജയറാം അതിന് തയ്യാറായില്ല. ‘ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് ആകുമായിരുന്നു.

കഥ കുറച്ചും കൂടി വിപുലമാക്കി, മമ്മൂട്ടി, നയൻതാര, ജയറാം എന്നിങ്ങനെ മൂന്ന് പ്രധാന താരങ്ങൾ എന്ന നിലയിൽ ആകുമായിരുന്നു ആ ചിത്രം. പക്ഷെ നിർഭാഗ്യ വശാൽ അത് സംഭവിച്ചില്ല. ജയറാം ഒഴിവായ ശേഷം മമ്മൂട്ടിക്ക് ഒപ്പം പറ്റിയ എതിരാളിയെ കിട്ടിയില്ല. ഒരു വില്ലൻ പരിവേഷത്തിലാണ് ജയറാമിന് ആലോചിച്ച കഥാപാത്രം വരുന്നത്. അതുകൊണ്ടാണ് നടൻ തയ്യാറാവാതെ ഇരുന്നത് എന്നും, ശേഷം ആ ഭാഗത്താണ് പ്രേക്ഷകർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതെന്നും,സിദ്ദിഖ് പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *