അന്ന് എന്നോട് പറഞ്ഞിരുന്നു നിന്റെ സിനിമ ജീവിതം പടവലങ്ങ പോലെ താഴേക്ക് ആണെന്ന് ! അത് എന്റെ ആത്മാർഥത കുറവ് കൊണ്ട് തന്നെയാണ് ! പക്ഷെ അതിനൊരു കാരണമുണ്ട് ! ഷാഹീൻ പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് സിദ്ദിഖ്. ഏത് തരം വേഷങ്ങൾ ആയാലും അദ്ദേഹം വളരെ അനായാസം ചെയ്ത് ഭലിപ്പിക്കാറുണ്ട്. നായകനായും വില്ലനായും, അതുപോലെ ക്യാരക്ടർ റോളുകളൂം, കോമഡി വേഷങ്ങൾ എന്ന് ഏത് തരം  കഥാപാത്രങ്ങളും സിദ്ദിഖിന്റെ കൈകളിൽ ഭദ്രമാണ്. ഇപ്പോഴിതാ ഏറ്റവും പുതിയായി പുറത്തിറങ്ങിയ ചിത്രം മഹാവീര്യർ എന്ന ചിത്രത്തിൽ ജഡ്ജിയുടെ വേഷം അദ്ദേഹത്തിന് ഇപ്പോൾ ഏറെ പ്രശംസകൾ നേടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറയുകയാണ് നടൻ സിദ്ദിഖ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എബ്രിഡ് ഷൈൻ നല്ലൊരു സുഹൃത്താണ്, ഈ കഥാപാത്രത്തെ കുറിച്ച്  അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ അത് ഏറെ രസകരമായി തോന്നി. സിനിമയുടെ കഥ പറയുമ്പോൾ തന്നെ ഞാൻ ഏറെ ചിരിച്ചിരുന്നു. മഹാവീര്യർ കണ്ടിട്ട് സിനിമാ മേഖലയിലെ നിരവധി പേർ അഭിനന്ദിക്കാനും സന്തോഷം അറിയിക്കാനും വിളിച്ചിരുന്നു. എന്നാൽ പ്രശംസകൾ എല്ലാം ഞാൻ വെറുതെ കേട്ട് കളയും ഉള്ളിലേക്ക് എടുക്കാറില്ല. സത്യത്തിൽ ആ ചിത്രത്തിൽ എന്റെ കഥാപാത്രത്തിന് ഇത്രയും പ്രാധാന്യം ഉണ്ടാകുമെന്ന് അപ്പോൾ അറിയില്ലായിരുന്നു.

ഇൻ ഹരിഹർ നഗർ ആണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അതിലെ ഓരോ സീനും അറിഞ്ഞങ് അഭിനയിക്കുക ആയിരന്നു, കാരണം ആ സിനിമ എന്റെ കച്ചിത്തുരുമ്പ് ആയിരുന്നു. അതിൽ ഫിലോമിന ചേച്ചി വെട്ടാൻ ഓടിച്ചത് ഒറിജിനൽ വാക്കത്തികൊണ്ടാണ്. ഇനി ഇപ്പോൾ എനിക്ക് വെട്ട് കൊണ്ടാലും വേണ്ടില്ല. നന്നയി അഭിനയിക്കണം എന്ന് മാത്രമെ അപ്പോൾ ചിന്തിച്ചിരുന്നുള്ളു. സിനിമയിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജയറാം ആണ്, അവൻ എന്നെ പലപ്പോഴും എന്നെ ദ്രോഹിച്ചിട്ടുണ്ട്.

ഒരു ദിവസം അവനോപ്പം യാത്ര ചെയ്യുമ്പോൾ എനിക്ക് ടോയ്ലറ്റിൽ‌ പോകാൻ തോന്നി. അങ്ങനെ ഞങ്ങൾ ഒരു വിടീന് മുമ്പിൽ വണ്ടി നിർത്തി. അവിടെ ചെന്നപ്പോൾ മുഴുവൻ സ്ത്രീകൾ മാത്രം. ഉടനെ ജയറാം അവരോട് പറഞ്ഞു. ഇവനൊന്ന് കക്കൂസിൽ പോണമെന്ന്. അത് കേട്ട് അന്ന് അവിടെ കൂടിനിന്നവരെല്ലാം ചിരിയും കളിയാക്കുമായിരുന്നു. അത് അവൻ എന്നോട് ചെയ്ത ദ്രോഹങ്ങളിൽ ഒന്ന് മാത്രം. അങ്ങനെ ഒരുപാട് ഉണ്ട്.. അവൻ അന്നും ഇന്നും എന്നും എന്റെ നല്ല സുഹൃത്താണ്.

അതേ സമയം സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിക്ക് അച്ഛൻ തന്നോട് പറഞ്ഞ കാറിനകളും ഈ അവസരത്തിൽ ഏറെ ശ്രദ്ധ നേടുന്നു. സിനിമയിൽ എത്തിയിട്ട് എട്ട് വർഷത്തോളം ആയെങ്കിലും ഇന്നും നിന്റെ കരിയറിൽ ഒരു ഉയര്ച്ചയും ഞാൻ കാണുന്നില്ല എന്ന് വാപ്പ പലപ്പോഴും പറയാറുണ്ട്. എന്റെ സിനിമ ജീവിതം പടവലങ്ങ പോലെ താഴേക്ക് ആണെന്നാണ് അദ്ദേഹം പറയാറുള്ളത്. അത് എന്റെ ശ്രമങ്ങളും ആത്മാർഥയും കുറവായതുകൊണ്ടാണ്. ഞാൻ നന്നായി പരിശ്രമിച്ചാൽ അത് സാധ്യമായേക്കും. പക്ഷെ ചാൻസ് ചോദിക്കാൻ മടിയാണ് കാരണം സിനിമയിൽ ഉള്ളവരെല്ലാം ബാപ്പയുടെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമാണ്, അതാണ് മടിക്കുന്നത് എന്നും ഷഹീൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *