‘തിലകൻ ചേട്ടനോട് ഞാൻ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ്’ ! കുറ്റബോധം ഉണ്ട് ! സിദ്ദിഖ് തുറന്ന് പറയുന്നു !

മലയാള സിനിമ രംഗത്ത് നിറ സാന്നിധ്യമായ നടനാണ് സിദ്ദിഖ്. കോമഡി കഥാപാത്രങ്ങളിൽ നിന്നും തുടങ്ങി ഇന്ന് അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ മികച്ചതാക്കി മാറ്റിയ ആളാണ്.  ഏത് തരം കഥാപാത്രങ്ങളും സിദ്ധിഖ് എന്ന  നടന്റെ കൈകളിൽ സുരക്ഷിതമാണ്. വില്ലനായും നായകനായും, സഹ നടനായും, കൊമേഡിയനായും അങ്ങനെ എല്ലാ വേഷങ്ങളിലും വിസ്മയിപ്പിച്ചിട്ടുള്ള ആളാണ്,  എടവനക്കാട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ദിഖ് കളമശ്ശേരി പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി. സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്. 1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

ഇപ്പോഴതാ അദ്ദേഹം നടത്തിയ ഒരു തുറന്ന് പറച്ചിലാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അതുല്യ പ്രതിഭ നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പറയുകയാണ് സിദ്ദിഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ തുറന്നുപറച്ചില്‍. തിലകൻ ചേട്ടൻ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ അവസാന നാളുകളിൽ പോലും അമ്മ താര സംഘടനയുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

അന്ന് അദ്ദേഹം അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് എതിര്‍ത്ത് സംസാരിച്ചതില്‍ വളരെ അധികം കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. എന്നാൽ അതിനു ശേഷം തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞതാണ്  അച്ഛനെ ഏറെ വേദനിപ്പിച്ചിരുന്നത് എന്ന്.

അത് കേട്ടത് മുതലാണ് ഞാൻ ചെയ്ത തെറ്റിന്റെ അളവ് എനിക്ക് മനസിലായത്, അങ്ങനെ കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഒരു ചാനൽ പരിപാടിയിൽ ഞാനും, നവ്യ നായരും തിലകൻ ചേട്ടനും വിധികർത്താക്കളായി എത്തി, അപ്പോഴും അദ്ദേഹം നവ്യയോട് വളരെ സ്നേഹത്തോടെ പെരുമാറുന്നുണ്ട്, പക്ഷെ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല, അങ്ങനെ ബ്രേക്കായിരുന്നു. അപ്പോൾ നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. ചേട്ടൻ എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു “ആ തിരിച്ചറിവുണ്ടായല്ലോ അതു മതി” എന്നാണ്. വളരെ പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ തിലകൻ ചേട്ടന്റെ ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു. എന്നും സിദ്ദീഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *