‘കുഞ്ഞിക്കിളിയെ കൂടെവിടെ’ എന്ന ഒരൊറ്റ ഗാനരംഗം ധാരാളമാണ് ഈ നടിയെ നമ്മൾ എന്നും ഓർത്തിരിക്കാൻ ! നടി ശ്രീജയുടെ ഇപ്പോഴത്തെ ജീവിതം !

ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകളോ രംഗങ്ങളോ ഒന്നും വേണമെന്നില്ല, അത് മനസ്സിൽ തട്ടുന്നത് ആണെങ്കിൽ ആ ഒരെണ്ണം തന്നെ ധാരാളം, അത്തരത്തിൽ ഒരു കാലഘട്ടത്തിൽ മോഹൻലാൽ തകർത്താടിയ ഒരു ചിത്രമാണ് ഇന്ദ്രജാലം, അതിൽ കണ്ണൻ നായർ എന്ന കഥാപത്രം ഇന്നും ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റാണ്, ആ ചിത്രത്തിൽ ലാലേട്ടന്റെ നായികയായി എത്തിയ നടിയെ നമ്മൾ അത്ര വേഗം മറക്കാൻ സാധ്യതയില്ല. കുഞ്ഞിക്കിളിയെ എന്ന ഗാന രംഗത്തിൽ ലാലേട്ടനുമായി പിണങ്ങി നടക്കുന്ന ആ നായികയും ആ ഗാനരംഗവുംഇന്നും നമ്മുടെ മനസിൽ ഉണ്ട്.

തിരുവനന്തപുരം സ്വദേശിയായ ശ്രീജ ഒരുകാലത്ത് മാളായി പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കനകച്ചിലങ്ക  എന്ന  നോവലിലെ നായികയുടെ ചിത്രം ശ്രീജയുടേതായിരുന്നു. അതാണ് താരത്തിന്റെ സിനിമ ജീവിതത്തിന് വഴിത്തിരിവായത്. അതുപോലെ ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ശ്രീജ തിളങ്ങിയിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരം കുന്ന് പിഒ എന്ന ചിത്രമാണ്  ശ്രീജയുടെ രണ്ടാമത്തെ ചിത്രം. അതിൽ  നായികയായ ലിസിയുടെ കൂട്ടുകാരിയുടെ വേഷത്തിലായിരുന്നു.

അതിനു ശേഷം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മെയ്മാസപ്പുലരിയിൽ എന്ന ചിതമായിരുന്നു ശ്രീജയുടെ മൂന്നാമത്തെ ചിത്രം. പിന്നീടങ്ങോട്ട് വളരെ ചെറിയ  നിരവധി വേഷങ്ങളിൽ ശ്രീജ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ശേഷം നടൻ ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത അന്നക്കുട്ടി കോടമ്പാക്കം എന്ന സിനിമയിൽ നായികയായത് ശ്രീജയായിരുന്നു. ടൈറ്റിൽ കഥാപാത്രമായി ശ്രീജ എത്തിയതോടെ സിനിമ ശ്രദ്ധിക്കപ്പെടുകയും അതിനു ശേഷം നായികാപ്രാധാന്യമുള്ള വേഷങ്ങൾ ശ്രീജയെ തേടിയെത്തുകയും ചെയ്തു.

നായിക എന്നപോലെ നായകന്മാരുടെ സഹോദരി വേഷത്തിലും ശ്രീജ തിളങ്ങിയിരുന്നു.  മഴവിൽക്കാവടി എന്ന ചിത്രത്തിൽ ജയറിമിന്റെ സഹോദരിയായി എത്തിയിരുന്നു. സൂപ്പർ ഹിറ്റ് ചിത്രം ചാണക്യനിൽ കമൽഹാസന്റെ സാഹോദരിയായും ശ്രീജ ശ്രദ്ധിക്കപ്പെട്ടു. സേതുരാമയ്യർ സിബിഐ യുടെ രണ്ടാം പാർട്ടായ ജാഗ്രതയിൽ വന്ദന എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ശ്രീജയെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. മലയാളത്തിലുപരി തമിഴ് സിനിമയിലും ശ്രീജ തിളങ്ങിയിരുന്നു. തമിഴിൽ സൂപ്പർ ഹിറ്റായ ശരത് കുമാർ ചിത്രം ചേരൻ പാണ്ട്യൻ എന്ന ചിത്രത്തിൽ ശ്രീജ നായികയായി എത്തിയതോടെ തമിഴ് സിനിമ രങ്ങത്തും ശ്രീജ വളരെ തിരക്കുള്ള അഭിനേത്രിയായി മാറുകയായിരുന്നു.

പക്ഷെ ശ്രീജയുടെ കരിയർ തന്നെ മാറ്റിമറിച്ചത് മോഹൻലാൽ നായകനായി എത്തിയ ഇന്ദ്രജാലം തന്നെയാണ്, ആ സിനിമയും അതിലെ കുഞ്ഞിക്കിളിയെ എന്ന ഗാനവും എന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കും. ശ്രീജയുടെ തമിഴ് സിനിമയായ സെവന്തി എന്ന ചിത്രത്തിൽ ശ്രീജയുടെ നായകനായി എത്തിയ നടൻ സന്താന പാണ്ട്യൻ ആണ് ശ്രീജയുടെ ഭർത്താവ്. അദ്ദേഹം അതിനു ശേഷം അങ്ങനെ സിനിമകളൊന്നും ചെയ്തിരുന്നില്ല, 1993  ജൂൺ രണ്ടിന് ആയിരുന്നു ഇവരുടെ വിവാഹം, ഇവർക്ക് രണ്ടു മക്കളാണ് ഒരു മകനും മകളും, ഇപ്പോൾ കുടുംബമായി ചെന്നൈയിൽ കഴിയുകയാണ് ശ്രീജ.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *