സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി ! പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !
കേരള സർക്കാരും കേരളം ഗവർണറും തമ്മിലുള്ള പരസ്യമായ പോരുകൾക്ക് സാക്ഷ്യം വഹിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം, ഈ വിഷയത്തിൽ പലരും തങ്ങളുടെ രാഷ്ട്രീയം മുനിർത്തികൊണ്ട് വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം പങ്കുവെക്കുന്നുണ്ട്. അത്തരത്തിൽ സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രീ, തനിക്കെതിരെ പ്രതിഷേധിച്ച പാർടിക്കാരെ ഗവർണർ ‘ക്രിമിനൽ’ എന്നു വിളിച്ചത് ഉചിതമായില്ല എന്നല്ലേ താങ്കൾ പറഞ്ഞത്.
പിന്നെന്തിനാണ് താങ്കളുടെ പൊ,ലീ,സ് അവർക്കെതിരെ ‘ക്രി,മി,നൽ’ കുറ്റം ചുമത്തിയത്? അവർ ചെയ്തത് ഗുരുതര കു,റ്റ,കൃ,ത്യ,മെന്നും സ്റ്റേറ്റിനെതിരായ അതിക്രമമെന്നും പറഞ്ഞത്.. ക്രിമിനൽ കുറ്റം ചെയ്യുന്നവരെ ക്രി,മി,ന,ൽ എന്നല്ലാതെ ജൈവബുദ്ധിജീവി എന്നു വിളിക്കാൻ കഴിയുമോ.. അതോ താങ്കൾ എൻ കെ പ്രേമചന്ദ്രനെയും താമരശ്ശേരി ബിഷപ്പിനെയും വിളിച്ചിട്ടുള്ള പേരുകളാണ് കൂടുതൽ ഉചിതമെന്നാണോ എന്ന ചോദ്യം ചോദിച്ചുകൊണ്ട് ശ്രീജിത്ത് എത്തിയിരുന്നു.
അതുപോലെ ഗവണർക്ക് എതിരെ ശ്രീ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ ക്കാർ കെട്ടിയ ബാനറിൽ ഇംഗ്ലീഷ് ഗ്രാമർ തെറ്റായതിനെ പരിഹസിച്ചും ശ്രീജിത്ത് എത്തിയിരുന്നു. ഫലിതഷോ: “മിസ്റ്റർ ഖാൻ, ഇൻ ദി ഹൗസ് ഓഫ് മൈ വൈഫ് ആൻഡ് ഡോട്ടർ, യൂ വിൽ നാട്ട് സീ എനി മിനുട്ട് ഓഫ് ദി ടുഡേ, എറങ്ങിപ്പോടെയ്, ഫലിതബിന്ദു: “മിസ്റ്റർ ഖാൻ, യൂ മേ ടേക്ക് ദി ഹൗസ് ഓൺ യുവർ ഹെഡ് ആൻഡ് ഗോ.. ഫലിതചിന്ത: “ദാലിന് ഒരു രാഷ്ട്രീയമുണ്ട്. വൈലോപ്പിള്ളി പാടിയത് പോലെ ‘ഒരു ദാല് മാത്രം വിടർന്നൊരു ചെം പനീർ കറിയായ് നീയെന്റെ മുന്നിൽ വന്നു. എന്നായിരുന്നു ആ പോസ്റ്റ്.
ശേഷം ഇപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു.. ഈ പോസ്റ്റിന് ഒരാൾ കമന്റ് ചെയ്തത് 5.6 കോടി കൈകൂലി വാങ്ങിയ കേസ് ഉണ്ടായിരുന്ന ഗവർണർ നല്ല സംസ്കാര സമ്പന്നൻ ആണ് ശ്രീജിത്തിൻ്റെ നിരീക്ഷണത്തിൽ.. എന്നായിരുന്നു. മറുപടിയുമായി ശ്രീജിത്തും എത്തി.. അല്ല, എനിക്കിഷ്ടം മകൾക്ക് ഒന്നേമുക്കാൽ കോടി വാങ്ങിക്കൊടുക്കുന്ന പീവിയെ ആണ്. പീവി മാസ്സ്.. എന്നായിരുന്നു..
Leave a Reply