ദേശസഞ്ചാരം, പാലിൽ മുക്കിയ അണ്ടിപ്പരിപ്പ്, മട്ടൻ ബിരിയാണി, ഉന്നക്കായ, കൊഴുക്കട്ട ! ജനങ്ങൾക്ക് ഉണ്ടായ നേട്ടം ഉണ്ടംപൊരി ! ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്, അത് മിക്കപ്പോഴുണ് സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആയിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. മേശനിറഞ്ഞ് ആഹാര സാധനങ്ങൾ ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാജിവച്ചല്ലോ. എന്തൊക്കെയാണ് രണ്ടരക്കൊല്ലത്തെ അങ്ങയുടെ നേട്ടങ്ങൾ.. “ദേശസഞ്ചാരം, പാലിൽ മുക്കിയ അണ്ടിപ്പരിപ്പ്, മട്ടൻ ബിരിയാണി, ഉന്നക്കായ, കൊഴുക്കട്ട.”.. അപ്പോൾ ജനങ്ങൾക്ക് ഉണ്ടായ നേട്ടമോ,
“ഉണ്ടംപൊരി.” എന്നായിരുന്നു ശ്രീജിത്ത് കുറിച്ചത്.

കഴിഞ്ഞ ദിവസം എൽ ഡി എഫ് മന്ത്രി സഭയിൽ നിന്നും രണ്ടു മന്ത്രിമാർ രാജിവെച്ചിരുന്നു, ഗതാഗതവും തുറമുഖ വകുപ്പും ആയിരുന്നു, ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവും, അതുപോലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലുമാണ് രാജിവെച്ചത്. ശേഷം ഇനി ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാറും, തുറമുഖ വകുപ്പ് അഹമ്മദ് ദേവർകോവിലുമായിരിക്കും മന്ത്രിമാരായി സ്ഥാനം ഏൽക്കുക.

ശ്രീജിത്ത് ഇതിനുമുമ്പും സർക്കാരിനെ പരിഹസിച്ചും ചോദ്യങ്ങൾ ചോദിച്ചും പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. “കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ” എന്നാണ് വാസവൻ പറയുന്നത്. ഇതുപങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, ‘ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി‌… ഹമാരെ വൈരുദ്ധ്യാത്മക്‌ ഭൗതിക്‌ വാതകം കോ ക്യാ ഹുവാ?’ എന്നായിരുന്നു ഒരു പോസ്റ്റ്. അതുപോലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു..

എന്നതാണ് പോലെ അദ്ദേഹത്തിന്റെ ഈ പോസ്റ്റിനും നിരവധി കമന്റുകൾ ലഭിച്ചിരുന്നു, അതിൽ ഒരാൾ കമന്റ് ചെയ്തത് 5.6 കോടി കൈകൂലി വാങ്ങിയ കേസ് ഉണ്ടായിരുന്ന ഗവർണർ നല്ല സംസ്കാര സമ്പന്നൻ ആണ് ശ്രീജിത്തിൻ്റെ നിരീക്ഷണത്തിൽ.. എന്നായിരുന്നു. മറുപടിയുമായി ശ്രീജിത്തും എത്തി.. അല്ല, എനിക്കിഷ്ടം മകൾക്ക് ഒന്നേമുക്കാൽ കോടി വാങ്ങിക്കൊടുക്കുന്ന പീവിയെ ആണ്. പീവി മാസ്സ്.. എന്നായിരുന്നു..തന്റെ രാഷ്ട്രീയം ശ്രീജിത്ത് ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല എങ്കിലും അദ്ദേഹം ബിജെപി ആണെന്നാണ് കമന്റുകളിൽ പലരുടെയും വിലയിരുത്തൽ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *