‘രഥവും സിംഹാസനവും ഇനി മ്യൂസിയത്തിനു സ്വന്തം’! ഇതു കാണാനാണോ ജനങ്ങൾ ഒഴുകി എത്തുമെന്ന് പറഞ്ഞത് ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും അദ്ദേഹം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം നവകേരള ബസിനെ പരിഹസിച്ച് പങ്കുവെച്ച പുതിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, “രഥവും സിംഹാസനവും ഇനി മ്യൂസിയത്തിനു സ്വന്തം”. എന്നായിരുന്നു.

അതിനു നിരവധി കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്, ഇതു കാണാനാണോ ജനങ്ങൾ ഒഴുകി എത്തുമെന്ന് പറഞ്ഞത്.., ദൈവ ആസനങ്ങൾ പതിഞ്ഞ ക്ലോസെറ്റ് അല്ലെ.തലസ്ഥാനത് ചില്ലിട്ടു മ്യൂസിയത്തിൽ വെച്ചാൽ അതിന്റ പുണ്യം കേരളജനതക്ക്‌ മൊത്തം ഉണ്ടാകും. അനുഗ്രഹമായി നവകേരളം ഉടനെ ഉണ്ടാകും.. ഇനി വേണ്ടത് നമുക്ക് 21 പ്രതിഷ്ഠയും കുടിയിരുത്താൻ ഒരു അമ്പലവുമാണ്. എല്ലാം നടക്കും.. അവതാരപുരുഷൻ നമ്മുടെ കൂടെ ഉണ്ടല്ലോ.. എന്നുള്ള പരിഹാസ കമന്റുകളും ലഭിക്കുന്നുണ്ട്.

അതുപോലെ  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു.. കൂടാതെ “കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ” എന്നാണ് വാസവന്റെ വാക്കുകൾ പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ,   ‘ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി‌… ഹമാരെ വൈരുദ്ധ്യാത്മക്‌ ഭൗതിക്‌ വാതകം കോ ക്യാ ഹുവാ?’ എന്നായിരുന്നു.

ശ്രീജിത്തിന്റെ ഇത്തരം പോസ്റ്റുകൾക്ക് നിരവധി കമന്റുകൾ ലഭിക്കാറുണ്ട്, അതിൽ ഒന്ന്.. അപ്രഖ്യാപിത ബിജെപി പണിക്കാരൻ.. എന്നായിരുന്നു, തനിക്ക് വരുന്ന കമന്റുകളക്ക് മറുപടി നൽകാനും ശ്രീജിത്ത് മടിക്കാറില്ല, ‘പ്രഖ്യാപിത സുടാപ്പി അടിമ’ എന്നായിരുന്നു ആ മറുപടി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *