
മുഖ്യമന്ത്രിക്ക് പുതിയതായി ഒരു കാരവന്‍ വാങ്ങാൻ പോകുന്നു എന്ന വാർത്തയെ പരിഹസിച്ച് സംവിധായകൻ ശ്രീജിത്ത് പണിക്കർ ! നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം..!
സംവിധായകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയിട്ടുള്ള ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങൾ വഴി തന്റെ അഭിപ്രായങ്ങളും പരിഹാസങ്ങളും വിമര്ശനങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും നിരന്തരം പോസ്റ്റുകൾ ചെയ്യുന്ന ആളാണ് ശ്രീജിത്ത് അത്തരത്തിൽ ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് കാരവൻ വാങ്ങാൻ പോകുന്നു എന്ന വാർത്തയെ ട്രോളികൊണ്ട് ശ്രീജിത്ത് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഏറെ പ്രശസ്തമായ കഥാപാത്രങ്ങളായ ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, വെളുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കറുത്ത ഇന്നോവ. കറുത്ത ഇന്നോവയ്ക്ക് സ്റ്റൈൽ കുറഞ്ഞപ്പോൾ കാർണിവൽ. ഇനി കാർണിവലിന് സ്റ്റൈൽ കുറയുമ്പോൾ കാരവാൻ. ഹോ, നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം, അല്ലേ വിജയാ?.. എന്നായിരുന്നു..

കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാനമായ രീതിയിൽ പരിഹാസ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു, “ദേശസഞ്ചാരം, പാലിൽ മുക്കിയ അണ്ടിപ്പരിപ്പ്, മട്ടൻ ബിരിയാണി, ഉന്നക്കായ, കൊഴുക്കട്ട.”.. അപ്പോൾ ജനങ്ങൾക്ക് ഉണ്ടായ നേട്ടമോ, “ഉണ്ടംപൊരി.” എന്നായിരുന്നു നവകേരള യാത്രയെ വിമർശിച്ച് പോസ്റ്റ് ചെയ്തത്.. “കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ” എന്നാണ് വാസവൻ പറയുന്നത്.
ഇതു,പങ്കുവെച്ചുകൊണ്ട് ശ്രീ,ജിത്ത് കുറിച്ചത് ഇങ്ങനെ, ‘ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി, ഹമാരെ വൈരുദ്ധ്യാത്മക് ഭൗതിക് വാതകം കോ ക്യാ ഹുവാ?’ എന്നായിരുന്നു ഒരു പോസ്റ്റ്. അതുപോലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു..
Leave a Reply