“കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ” ! വി എൻ വാസവൻ ! ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി‌..! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ  ഇപ്പോഴിതാ മന്ത്രി വാസവന്റെ ഒരു പരവര്ഷത്തെ പരിഹസിച്ച് എത്തിയിരിക്കുകയാണ് ശ്രീജിത്ത്. “കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ” എന്നാണ് വാസവൻ പറയുന്നത്. ഇതുപങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, ‘ഹേ പ്രഭു! ഹരി രാംകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി‌… ഹമാരെ വൈരുദ്ധ്യാത്മക്‌ ഭൗതിക്‌ വാതകം കോ ക്യാ ഹുവാ?’ എന്നായിരുന്നു.

അതുപോലെ കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നു, പ്രിയപ്പെട്ട മുഖ്യമന്ത്രീ, തനിക്കെതിരെ പ്രതിഷേധിച്ച പാർടിക്കാരെ ഗവർണർ ‘ക്രിമിനൽ’ എന്നു വിളിച്ചത് ഉചിതമായില്ല എന്നല്ലേ താങ്കൾ പറഞ്ഞത്. പിന്നെന്തിനാണ് താങ്കളുടെ പൊ,ലീ,സ് അവർക്കെതിരെ ‘ക്രി,മി,നൽ’ കുറ്റം ചുമത്തിയത്? അവർ ചെയ്തത് ഗുരുതര കു,റ്റ,കൃ,ത്യ,മെന്നും സ്റ്റേറ്റിനെതിരായ അതിക്രമമെന്നും പറഞ്ഞത്.. ക്രിമിനൽ കുറ്റം ചെയ്യുന്നവരെ ക്രി,മി,ന,ൽ എന്നല്ലാതെ ജൈവബുദ്ധിജീവി എന്നു വിളിക്കാൻ കഴിയുമോ.. അതോ താങ്കൾ എൻ കെ പ്രേമചന്ദ്രനെയും താമരശ്ശേരി ബിഷപ്പിനെയും വിളിച്ചിട്ടുള്ള പേരുകളാണ് കൂടുതൽ ഉചിതമെന്നാണോ എന്ന ചോദ്യം ചോദിച്ചുകൊണ്ട് ശ്രീജിത്ത് എത്തിയിരുന്നു.

അതുപോലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിന് മുമ്പ് നിയമസഭയിൽ പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, “സംസ്കാരമുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട പ്രയോഗങ്ങളല്ല ഗവർണറിൽ നിന്ന് ഉണ്ടായതെന്ന് സഖാവ് ശിവൻകുട്ടി” എന്നായിരുന്നു.. ഈ പോസ്റ്റിന് ഒരാൾ കമന്റ് ചെയ്തത് 5.6 കോടി കൈകൂലി വാങ്ങിയ കേസ് ഉണ്ടായിരുന്ന ഗവർണർ നല്ല സംസ്കാര സമ്പന്നൻ ആണ് ശ്രീജിത്തിൻ്റെ നിരീക്ഷണത്തിൽ.. എന്നായിരുന്നു. മറുപടിയുമായി ശ്രീജിത്തും എത്തി.. അല്ല, എനിക്കിഷ്ടം മകൾക്ക് ഒന്നേമുക്കാൽ കോടി വാങ്ങിക്കൊടുക്കുന്ന പീവിയെ ആണ്. പീവി മാസ്സ്.. എന്നായിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *