“ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി ഒരു സംരംഭം തുടങ്ങി. അത് നടത്തി ജീവിക്കാൻ അനുവദിക്കില്ല എന്നാണോ” ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണ് മാധ്യമങ്ങളിൽ ചർച്ചാ വിഷയം. അവരുടെ എക്‌സാലോജിക്ക് എന്ന ഐ ടി കമ്പനിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നടപടിക്ക് എതിരെ കഴിഞ്ഞ ഇ പി ജയരാജൻ പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ വിഷയമായി മാറിയിരുന്നു. ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടി സംരംഭം തുടങ്ങിയാല്‍ അതിന്റെ പേരില്‍ അതിനെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സ്ത്രീത്വത്തെയാണ് വേട്ടയാടുന്നതെന്നും പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈ വാക്കുകളെ പരിഹസിച്ച് സംവിധായകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഐടി മേഖലയിൽ പ്രഗത്ഭയായ ഒരു പെൺകുട്ടി ഒരു സംരംഭം തുടങ്ങി. അത് നടത്തി ജീവിക്കാൻ അനുവദിക്കില്ല എന്നാണോ?” “അയിന് ആ പെൺകുട്ടി അത് നടത്തി ജീവിക്കുകയല്ലല്ലോ; ആ സംരംഭം ആരും നിർബന്ധിക്കാതെ അവർ തന്നെ പൂട്ടിയില്ലേ?” “അത്… ഞാൻ മാത്രമല്ല, അവരും… എച്ചൂസ്മീ…” എന്നായിരുന്നു ഒപ്പം ജഗദീഷിന്റെ ഒരു ചിത്രവും.

ഈ വിഷയത്തിൽ വീണയെ പിന്തുണച്ചും, എക്‌സാലോജിക്കിനെ ന്യായീകരിച്ചും വീണ വിജയന്റെ കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് തള്ളിയുമാണ് പി ജയരാജന്റെ പ്രസംഗം. എക്‌സാലോജിക് എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ സംരംഭം നടത്തി ജീവിക്കാന്‍ സമ്മതിക്കില്ലേയെന്നും ഇപി ജയരാജന്‍ ചോദിച്ചു. എക്‌സാലോജിക്കിന്റെ കാര്യത്തില്‍ സിപിഎം ന്യായീകരിച്ചിട്ടില്ലെന്നും ഉള്ള കാര്യം മാത്രമാണ് പറഞ്ഞതെന്നും ആര്‍ഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ല.

ഈ കാര്യത്തിൽ  ഞങ്ങൾ ആരേയും ന്യായീകരിച്ചിട്ടില്ല എന്നും ഉള്ള കാര്യം മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യകത്മാക്കി.  അതോടൊപ്പം ആര്‍ഒസി എങ്ങനെയാണ് മുഖ്യമന്ത്രിയെ കുറിച്ച് എഴുതുകയെന്നും ചോദിച്ചു. അതുപോലെ  ബിജെപി, സിപിഎം ഒത്തതീര്‍പ്പെന്നോക്കെ പറയുന്ന വിഡി സതീശനൊന്നും ഒരു വകതിരിവുമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആര്‍ഓസി പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ, രേഖയും കൊണ്ട് നടക്കലാണോ ഞങ്ങളുടെ പണിയെന്നും അദ്ദേഹം ചോദിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *