‘എന്നെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പാർവ്വതി പറഞ്ഞു’ ! പാർവതിയുടെ അപ്പോഴത്തെ ആ വാക്കുകൾ എന്നെ ധർമ്മസങ്കടത്തിലാക്കി ! പക്ഷെ പിന്നീടാണ് കാര്യം പിടികിട്ടിയത് ശ്രീനിവാസൻ പറയുന്നു !!

മലയാള സിനിമയിലെ ഒരു കാലത്തെ മുൻ നിര നായികയായിരുന്നു  പാർവതി. സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്ന പാർവതി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. അതുപോലെ തന്നെ മലയാള സിനിമയിലെ നടനായും സംവിധായകനായും, തിരക്കഥാകൃത്തായും, നിർമ്മാതാവായും നിറഞ്ഞു നിന്ന ആളാണ് നടൻ ശ്രീനിവാസൻ. നായകനായും സഹ നടനായും, വില്ലനായും കൊമേഡിയനായും എല്ലാത്തരം കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മുകച്ചതാക്കിയിട്ടിയുള്ള അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്.

ശ്രീനിവാസൻ നായകനായും ആകാലത്ത് ഒരുപാട് ചിത്രങ്ങൾ എത്തിയിരുന്നു. അതിൽ കൂടുതലും വിജയ ചിതങ്ങൾ തന്നെയാണ്. അത്തരത്തിൽ 1989 ൽ ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വടക്കുനോക്കിയന്ത്രം’. ആ ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഇപ്പോഴും പലർക്കും അതിലെ ഓരോ രംഗങ്ങളും മനസ്സിൽ ഓടിയെത്തും, ദിനേശേട്ടനും ശോഭയും എക്കാലത്തെയും മികച്ച ജോഡികളായിരുന്നു. അന്നത്തെ മുൻ നിര നായികയായിരുന്ന പർവതിയായിരുന്നു ചിത്രത്തിലെ നായിക.

ചിത്രത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഇപ്പോഴും മലയാളി മനസ്സിൽ ചിരി പടർത്തുന്ന ഒന്നാണ്. പാർവതി ശോഭ ആയിരുന്നു. അതി സുന്ദരിയായ ഒരു ഭാര്യയെ ലഭിക്കുന്ന ദിനേശന് പിന്നീട് അതൊരു സംശയ രോഗമായി മാറുന്നതും, അതുവഴി സിനിമയിൽ ഉടനീളം ചിരിപടർത്താനും എന്നാൽ അതുപോലെ തന്നെ കുടുംബ ബന്ധങ്ങളുടെ തീവ്രത എടുത്തുകാട്ടാനും ചിത്രത്തിൽ പ്രേത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിലെ വളരെ രസകരമായ ഒരു അനുഭവമാണ് ശ്രീനിവാസൻ പങ്കുവെക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹം കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞത്.

ആ സിനിമയുടെ അവസാന ഭാഗത്ത് തന്റെ സംശയരോഗം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങി പോകുന്ന പാർവതിയെ തനറെ അസുഖം എല്ലാം മാറി, ഇനി ഒരിക്കലും അത്തരത്തിൽ ചിന്തിക്കില്ല എനൊക്കെ പറഞ്ഞ് ശോഭയെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാൻ ദിനേശൻ എത്തുന്ന രംഗമാണ്. പക്ഷെ ശോഭയുടെ അച്ഛനും അമ്മയും അത് സമ്മതിക്കുനില്ല എങ്കിലും വീട്ടുകാരെ എതിർത്ത് പാർവതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങൾ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന രംഗമാണ് അടുത്തത്. പക്ഷെ ആ സീൻ എടുക്കുന്നതിന് കുറച്ചുമുമ്പ് പാർവതി അസോസിയേറ്റ് ഡയറക്ടർ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. അങ്ങനെ എന്നെ കെട്ടിപ്പിടിക്കാൻ പാർവതിക്ക്   ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്.

ഇത് കേട്ടതും ഞാൻ ആകെ വല്ലാതായി, ആകെ ധർമ്മസങ്കടത്തിലായെന്നും അദ്ദേഹം പറയുന്നു. പക്ഷെ പിന്നീടാണ് തനിക്ക് അതിന്റെ കാരണം മനസിലായത്. എന്താണെന്ന് വെച്ചാൽ പാർവതി  ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച ഒരു  സമയമായിരുന്നു അതെന്നും, അതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞെതെന്നും  ശ്രീനിവാസൻ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *