എത്ര മികച്ച നടനാണ് നസ്‍ലെൻ, മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്ന മലയാള സിനിമയോട് അസൂയ തോന്നുന്നു ! രാജമൗലി !

മലയാള സിനിമയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന രണ്ടു സിനിമകൾ ഇപ്പോൾ മലയാള സിനിമയുടെ തന്നെ അഭിമാനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് രാജ്യവ്യാപകമായി മികച്ച പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ പ്രേമലുവിൻ്റെ വിജയം ആഘോഷിക്കുന്ന ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത രാജമൗലി മലയാള സിനിമയെ പുകഴ്ത്തി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്, രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയാണ് മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ പ്രേമലുവിൻ്റെ ഡബ്ബിംഗ് അവകാശം ഏറ്റെടുത്ത് തെലുങ്ക് പതിപ്പ് മാർച്ച് 8 ന് റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ വിജയ ചടങ്ങിൽ. ചിത്രത്തിന് തെലുങ്ക് സംഭാഷണങ്ങൾ നൽകിയ എഴുത്തുകാരനായ ആദിത്യയെ എസ്എസ് രാജമൗലി അഭിനന്ദിച്ചു. “ഇത് തിയേറ്ററുകളിൽ തന്നെ കാണണം, കാരണം ഇത് തമാശയാണ്, നിങ്ങളുടെ അടുത്തുള്ള ആളുകൾ ചിരിക്കുമ്പോൾ നിങ്ങൾ അത് കൂടുതൽ ആസ്വദിക്കാനാകും എന്നും രാജമൗലി പറഞ്ഞു.

അതുപോലെ തന്നെ പ്രേമലുവിന്റെ അഭിനേതാക്കളെ കുറിച്ചും അദ്ദേഹം സംസാരിച്ചു, മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെ ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേമലു നായിക മമിത ബൈജുവിന് സായ് പല്ലവിയുമായും ഗീതാഞ്ജലി തുടങ്ങിയ നടിമാരെപ്പോലെ തെലുങ്കില്‍ അടക്കം വലിയ ‘സാധ്യത’ ഉണ്ടെന്നും പറഞ്ഞു. ചിത്രത്തിന്‍റെ സംവിധായകന്‍ ഗിരീഷ് എഡിയെയും രാജമൗലി പ്രത്യേകം അഭിനന്ദിച്ചു.

അതുപോലെ  നായകനായ നസ്ലിന്‍റെ പ്രധാന രംഗങ്ങള്‍ എടുത്തു പറഞ്ഞാണ് രാജമൗലി അഭിനന്ദിച്ചത്. സിനിമയിൽ നസലിൻ ഒരുപാട് സ്ഥലത്ത് തന്റെ എക്സ്പ്രഷൻ കൊണ്ട് കൈയ്യടി നേടി, ആ അവസാന ഭാഗത്ത് ടെറസിൽ ഇരുന്ന് മദ്യപിക്കുന്ന ഒരു രംഗമുണ്ട്, അപ്പോൾ റീനുവിന്റെ കഥാപാത്രത്തെ കണ്ടു ഹായ് പറയുന്ന ഒരു സീനുണ്ട്, തിയറ്റർ മുഴുവൻ കൈയ്യടിക്കുകയായിരുന്നു, അത് എനിക്ക് വേണ്ടി ഒന്ന് കൂടി ചെയ്യുമോ, അത്ര സൂപ്പർ ആയിരുന്നു അത് എന്നും അദ്ദേഹം വേദിയിൽ പറയുന്നുണ്ട്.

അതേ സമയം ചുരുങ്ങിയ ദിനത്തില്‍ പ്രേമലു തെലുങ്കില്‍ 2 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തിൽ വലിയ വിജയമായി ഇപ്പോഴും പ്രദർശനം തുടരുന്ന പ്രേമലു കേരളത്തിൽ മാത്രം 50 കോടിയാണ് ഇതിനോടകം സ്വന്തമാക്കിയത്. മാർച്ച് ആദ്യം തെലുങ്കിൽ കൂടി റിലീസ് ചെയ്തതോടെ 100 കോടി ക്ലബ് എന്ന നേട്ടവും പ്രേമലു സ്വന്തമാത്തി.

Leave a Reply

Your email address will not be published. Required fields are marked *