ആദ്യത്തെ കണ്മണി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി സുധാ റാണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ !!
ഒരു കാലത്ത് മലയാള സിനിമയിലെ വിജയ നായകന്മാരിൽ മുന്നിൽ നിന്നിരുന്ന നടനാണ് ജയറാം. അദ്ദേഹം അന്നും ഇന്നും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. 1995-ൽ റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദ്യത്തെ കണ്മണി. ജയറാം ബിജു മേനോൻ, ജഗതി, മണിയൻ പിള്ള രാജു, ചിപ്പി, കെ പി എ സി ലളിത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മുൻ നിര അഭിനേതാക്കൾ.
ചിത്രം ആ കാലത്തെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതിലെ നായികാ കഥാപാത്രം അവതരിപ്പിച്ചത് പുതുമുഖ നടിയായിരുന്ന സുധാ റാണി ആയിരുന്നു. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ സുധാ റാണി മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന നായികമാരിൽ ഒരാളാണ് സുധ. ചിത്രത്തിൽ ജയറാമിന്റെ ഭാര്യ അംബിക എന്ന കഥാപാത്രമായിരുന്നു അവർ ചെയ്തിരുന്നത്..
മലയാളത്തിൽ ആയിരുന്നു സുധ പുതുമുഖം പക്ഷെ അവർ ആ സമയത്ത് കന്നഡയിലെ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു. തമിഴിലിലും സജീവമായിരുന്നു സുധ. മികച്ച നടിക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുള്ള നടികൂടിയാണ് സുധ റാണി. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും നടിയെ കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി ആരാധകർ. താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്..
കാഴ്ചയിൽ അന്നത്തെ അംബികയിൽ നിന്നും ഒരു മാറ്റവും സുധക്ക് സംഭവിച്ചിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്, കൂടാതെ ഇപ്പോൾ കുറച്ചും കൂടി സുന്ദരിയായിരിക്കുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ 46 വയസ്സാണ് നടിക്ക്, നടിയുടെ യഥാർഥ പേര് ജയശ്രീ എന്നായിരുന്നു, നടി, മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്, എന്നീ നിലകളിൽ പ്രശസ്തയാണ് നടി. കന്നട, തെലുങ്ക്, തമിഴ്, തുളു എന്നീ ഭാഷകളിൽ പ്രശസ്തയായ അഭിനേത്രിയാണ്..
തനറെ പതിമൂന്നാമത്തെ വയസിലാണ് നടി ഒരു പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുന്നത്. തനറെ പതിമൂന്നമത്തെ വയസിലാണ് അവർ ഒരു കന്നഡ ചിത്രത്തിൽ നായികയായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഒരു പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിൽ ഗോപല കൃഷ്ണന്റെയും നാഗ ലക്ഷ്മിയുടെയും മകളായിട്ടാണ സുധ ലക്ഷ്മി ജനിച്ചത്. തനറെ അഞ്ചാം വയസുമുതൽ അവർ ക്ലസ്സിക്കളായി നൃത്തം അഭ്യസിച്ചിരുന്നു.
ഒരു നടി എന്നതിലുപരി അവർ വളരെ പ്രശസ്തയായ നർത്തകി കൂടിയാണ്. സിനിമയിൽ സജീവമായിരിക്കുന്ന സമയത്താണ് അവർ അമേരിക്കയിലെ അനസ്‌ത്യേഷ്യ ഡോക്ടർ ആയ സഞ്ജയിയെ വിവാഹം കഴിക്കുന്നത്. പക്ഷെ ആ ബന്ധം അതികം നീണ്ടു നിന്നില്ല പരസ്പരമുള്ള പൊരുത്ത കൊടുക്കൽ കാരണം ആ ബന്ധം അവസാനിപ്പിച്ചു. പിന്നീട് അവരുടെ ബന്ധുവായ ഗോവർധനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്, തന്റെ കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുകയാണ് നടി.
Leave a Reply