ഒരു ഭർത്താവും അതിനു സമ്മതിക്കില്ല ! പക്ഷെ ഞാൻ അതിന് തയ്യാറായത് ആ ഒരു കാര്യം ഓർത്താണ് ! നടൻ സുധീർ തുറന്ന് പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തനായ നടനാണ് സുധീർ. പക്ഷെ ക്യാൻസർ എന്ന മഹാമാരി പിടിപെട്ട് അദ്ദേഹം ഏറെ പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. എന്നാൽ തന്റെ ആത്മധൈര്യം കൊണ്ട് അദ്ദേഹം തന്റെ ജീവിതം തിരികെ പിടിക്കുകയും സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് സുധീർ. അടുത്തിടെ അദ്ദേഹം എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ മക്കളെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ആ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് തന്റെ ഭാര്യയെന്ന് സുധീര്‍ പറയുന്നു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും സുധീര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. രണ്ട് ആണ്‍കുട്ടികളാണുള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയും മറ്റൊരാള്‍ ഇപ്പോൾ പഠിക്കാന്‍ പോവുകയുമാണ്. അവരെ കൂടാതെ ഞങ്ങൾക്ക് ഒരു മകള്‍ കൂടിയുണ്ട്. കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിമാർക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
ഈ ലോകത്ത് വേറൊരു ഭര്‍ത്താവും സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിഷേപിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്തു. കാരണം ഒരു കുഞ്ഞിന് വേണ്ടി ആ കുടുംബം സങ്കടപെടുന്നത് കണ്ട് മനസലിവ് തോന്നിയിട്ടാണ്. കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ചികിത്സയുടെ ഭാഗമായി ആ കുടുംബം ഞങ്ങളുടെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവരുടെ സങ്കടം കേട്ട് സഹിക്കാൻ കഴിയാതെ ഞാനാണ് ഭാര്യയോട് നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ചോദിച്ചത്.
അങ്ങനെ ഞങ്ങള്‍ ഇക്കാര്യം ആ ദമ്പതികളോട് തുറന്നു സംസാരിച്ചു. അവര്‍ക്ക് സന്തോഷം. അങ്ങനെ പെണ്‍കുട്ടിയാണ് ജനിച്ചത്. . ഇതുവരെ ആ കുഞ്ഞിനെ ഞങ്ങൾ കണ്ടിട്ടില്ല. ആ കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നു. അവള്‍ക്കിപ്പോള്‍ പത്ത് വയസുണ്ട്. പക്ഷേ, കുട്ടി ആയി കഴിഞ്ഞപ്പോള്‍ അവര്‍ എല്ലാം മറന്നു. ഞങ്ങൾ നമ്മളിലൂടെ ഒരു കുടുംബത്തിന് കുട്ടിയുണ്ടാവട്ടേ എന്നാണ് കരുതിയത്. ആ ചികിത്സയുടെ ഭാഗമായി കുറച്ച് ഇന്‍ജെഷന്‍ വേണ്ടി വന്നിരുന്നു. ഒരിടയ്ക്ക് ഭാര്യ വല്ലാതെ തളര്‍ന്ന് പോയാര്‍ന്നു. പിന്നെ ഹോര്‍മോണ്‍ എടുത്തത് കൊണ്ട് നല്ലോണം തടി വെച്ചിരുന്നു. അത് കൂടാതെ ഇടയ്ക്ക് അവരില്‍ നിന്നും ഞങ്ങൾക്ക് ചെറിയ ചതികളൊക്കെ ഉണ്ടായി. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളത് എന്നും സുധീർ പറയുന്നു.
Leave a Reply