ഇവിടെ ഈ മനസൊന്നും വേറെ ആർക്കുമില്ല ! എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല ! നടൻ സുധീറിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

നടൻ സുധീറിനെ മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമാണ്.  വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന ചിത്രം സുധീറിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന സുധീറിന് ക്യാൻസർ പിടിപെട്ടതും അദ്ദേഹം അതിനെ അതിജീവിച്ചതും എല്ലാം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.  ഇപ്പോഴിതാ തന്റെ ദുരിത കാലത്ത് ഒപ്പം നിന്നവരെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുധീറിന്റെ വാക്കുകൾ ഇങ്ങനെ, അമ്മ എന്ന താര  സംഘടനയിൽ നിന്ന് എനിക്ക് രോഗാവസ്ഥയിൽ ഇൻഷുറൻസ് അടക്കമുള്ള ഹെൽപ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്.. ആ മനുഷ്യ സ്നേഹിയുടെ  പേര് സുരേഷ് ഗോപി എന്നാണ്.

അത് ശെരിക്കും എന്നെ ഞെട്ടിച്ചു. അദ്ദേഹത്തെ ഞാൻ നേരെ കണ്ട് നിന്ന് സംസാരിച്ചിട്ടുപോലുമില്ല, സുരേഷേട്ടന്റെ നമ്പർ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ ഞാനൊരു മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണിൽക്കൂടി ഞങ്ങൾ അങ്ങനെ ഒന്നും സംസാരിച്ചിട്ടുപോലും ഇല്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്‌തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടൻ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല. കൂടാതെ അദ്ദേഹം എന്റെ രോഗവിവരം ഡോക്ടറിനോട് വിളിച്ചു തിരക്കുയും ചെയ്യുന്നുണ്ടായിരുന്നു.

അതിനു ശേഷം ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോൾ ഞാൻ നന്ദി പറയാൻ അടുത്തേക്ക് ഓടി ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്സ് പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്. ആപത്ത് സമയത്ത് കൂടെ നിൽക്കുന്നവരാണ് യഥാർഥ മനുഷ്യർ എന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്റെ കുടുംബ വിശേഷങ്ങളും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾക്ക് രണ്ട് ആണ്‍കുട്ടികളാണുള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയും മറ്റൊരാള്‍ ഇപ്പോൾ  പഠിക്കാന്‍ പോവുകയുമാണ്. അവരെ കൂടാതെ ഞങ്ങൾക്ക് ഒരു മകള്‍ കൂടിയുണ്ട്. കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിമാർക്ക് ഭാര്യ പ്രിയ അണ്ഡം കൊടുത്തിരുന്നു. കുട്ടികൾ ഇല്ലാത്ത  അവരുടെ സങ്കടം കേട്ട് സഹിക്കാൻ കഴിയാതെ  ഞാനാണ് ഭാര്യയോട് നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ചോദിച്ചത്. അങ്ങനെ അത് നടന്നു,  പെണ്‍കുട്ടിയാണ് ജനിച്ചത്. . ഇതുവരെ ആ കുഞ്ഞിനെ ഞങ്ങൾ കണ്ടിട്ടില്ല. ആ കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നു എന്നും സുധീർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *