“ഞാൻ അന്നൊന്നും ആരോടും മിണ്ടില്ലായിരുന്നു” !! ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് സുമലത തുറന്ന് പറയുന്നു !
മലയാളികയുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സുമലത നിരവധി ചിത്രങ്ങൾ താരം ഇതിനോടകം എല്ലാ ഭാഷാകിലും ചെയ്തിരുന്നു, ഏകദേശം 200 ഓളം ചിത്രങ്ങൾ മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ കൂടി ചെയ്തിരുന്നു, നമുക്ക് ഇപ്പോഴും സുമലത ക്ലാര യാണ്, ക്ലാരക്ക് പകരം വെയ്ക്കാൻ ഇന്നുവരെ മറ്റാരും മലയാളി മനസ്സിൽ വന്നെത്തിയിട്ടില്ല എന്നതാണ് വാസ്തവം….
സുമലത ജനിച്ചത് 1963 ൽ ചെന്നൈയിലാണ്, തിസൈ മാരിയ പറവൈകള്‍’ എന്ന തമിഴ്ചിത്രത്തിലാണ് സുമലത ആദ്യമായി അഭിനയിക്കുന്നത്. അതെ പോലെ താരത്തിൻെറ പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിൽ നടന്ന സൗന്ദര്യ മത്സരത്തില്‍ സുമലത വിജയിച്ചതിനു ശേഷമാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്.അത് മാത്രമല്ല 6 ഭാഷകള്‍ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത.
മലയാളത്തിൽ ആദ്യത്തെ ചിത്രം ജയൻ നായകനായ ‘മൂര്‍ഖന്‍’ എന്ന ചിത്രമായായിരുന്നു, ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും മോഹൻലാൽ നായകനായ തൂവാനതുമ്പികളിലെ ക്ലാര എന്ന കഥാപാത്രത്തിലൂടെ സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയും നമുക്ക് സുമലത നടിയിലുപരി അവർ മലയാളികൾക്ക് സ്വന്തം ക്ലാരയായി മാറുകയായിരുന്നു സുമലത.
ഒരു കഥാപാത്രത്തിന്റെ പേരിൽ ഒരു നായികയെ ഇന്നും നമ്മൾ ഓർത്തിരിക്കുന്നുണ്ടണിൽ അവർ അത്രത്തോളം ആ കഥാപാത്രമായി ആ ചിത്രത്തിൽ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയേണ്ടിവരും, അത് മാത്രമല്ല 6 ഭാഷകള്‍ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത അന്ന് സൗത്ത് സിനിമയുടെ മിന്നുന്ന താരമായിരുന്നു.. മിക്ക ഭാഷകളിലെയും സൂപ്പർ ഹീറോയുടെ നായിക സുമലതയായിരുന്നു….
ആ സമയത്ത് വളരെ തിരക്കുള്ള താരമായിരുന്നു സുമലത, രജനീകാന്തിനെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ത്തിയ 1980-ല്‍ പുറത്തിറങ്ങിയ ‘മുരട്ടുകാളൈ’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലും, അതെ പോലെ മലയാള സിനിമയിലെ ഐതിഹാസിക നടന്‍ ജയന്റെ അവസാനചിത്രമായ കോളിളക്കത്തിലും സുമലതയായിരുന്നു നായിക. 1991 ൽ പ്രമുഖ നടനും രാഷ്‌ടീയ പ്രവർത്തകനുമായ ആംബരീഷിനെ സുമലത വിവാഹം കഴിച്ചു.
അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയതെന്ന് ദമ്പതികള്‍ തുറന്ന് പറഞ്ഞിരുന്നു. സെറ്റുകളില്‍ എല്ലാവരോടും വളരെ യധികം സംസാരിക്കുന്ന ഒരാളും വളരെ സ്മാര്‍ട്ട് ആയ ഒരാളുമാണ് അംബരീഷ് എന്ന് സുമലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതെ പോലെ സുമലത ആരോടും അങ്ങനെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്നും എല്ലായിടത്തും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ആക്റ്റീവ് ആകാനും സെറ്റിലെ മറ്റ് സഹതാരങ്ങളുമായി കൂടുതൽ സഹകരിക്കാനും അംബരീഷ് പലപ്പോഴും താരത്തെ ഉപദേശിച്ചിരുന്നു.ആ കാരണം കൊണ്ടാണ് സുമലത എല്ലാവരോടും സംസാരിച്ചു തുടങ്ങിയത് എന്നും താരം തുറന്ന് പറയുന്നു…
ഇവർക്ക് ഒരു മകനുണ്ട്, പേര് അഭിഷേക് ഗൗഡ, വളരെ സന്തോഷകരമായ ജീവിതമായിരുന്നു സുമലതയുടേത്, 2018 ൽ ഇവരുടെ 27-ാം വിവാഹവാര്‍ഷികത്തിന് തലേദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. സുമലത ഇപ്പോഴും പൊതുപ്രവർത്തന രംഗത്ത് വളരെ സജീവമാണ്…
Leave a Reply