എന്റെ ഈ യാത്രയിൽ രാഷ്ട്രീയമില്ല ! തീർത്തും മനുഷ്യത്വം ! എനിക്കൊപ്പം നടക്കുന്നത് ചതിയില്പെട്ട സാധാരണ മനുഷ്യരാണ് ! സുരേഷ് ഗോപി !

ഇപ്പോൾ കേരളമാകെ ചർച്ചയായി മരുന്ന വിഷയമാണ് കരുവന്നൂർ ബാങ്കിലെ സാമ്പത്തിക ത,ട്ടി,പ്പ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതിഷേധ പദയാത്രയുമായി  സുരേഷ് ഗോപി രംഗത്ത് വന്നിരിക്കുകയാണ്.  പദയാത്ര ഉത്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഒട്ടും ആവേശഭരിതനായല്ല താൻ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല, ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരുവന്നൂരിൽ നിന്നും തുടങ്ങുന്ന ഈ പദയാത്ര ഒരു തുടക്കം മാത്രമാണെന്നും ഈ സമരം കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും സമരം വ്യാപിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. യാത്രയിൽ രാഷ്‌ട്രീയമില്ലെന്നും തീർത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൂരന്മാരുടെ ചതിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്. അതിനാൽ തന്നെ ഇത് സഹകാരികൾക്കുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി കരുവന്നൂരിൽ സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ബാങ്കിലെ ഈ ക്രമക്കേടുകൾ തടുങ്ങിയത് നോട്ട് നിരോധനത്തിന്റെ സമയം തൊട്ടാണ്. ആ സമയത്ത് ചില പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ധനകാര്യമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയെ കാണാൻ എത്തിയിരുന്നു. അന്ന് എംപിയായിരുന്ന താൻ അന്ന് ആ ഓഫീസിൽ ഉണ്ടായിരുന്നു. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ​ഗോപി പറഞ്ഞു. ഈ പദയാത്ര ഇനി പല സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനൽത്തരിയല്ല. ആ കനൽത്തരി എന്നേ ചാരം പോലുമല്ലാതായിത്തീർന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

വിഡി നടക്കുന്ന അഴിമതിക്കും അക്രമങ്ങൾക്കും എതിരെ സാധാരണക്കാർക്ക് വേണ്ടി പോരാടാൻ എന്നും ഞങ്ങൾ ഉണ്ടകുമെന്നും കെ സുരേന്ദ്രനും പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *