കഴുത്തിൽ കിടന്ന മാല ഊരി രാധിക ആന്റി എനിക്ക് തന്നിട്ടുണ്ട് ! ചെരുപ്പും, ഉടുപ്പും എല്ലാം വാങ്ങി തരുമായിരുന്നു ! സുരേഷ് ഏട്ടനെക്കാളും വലിയ മനസുള്ള ആളാണ് രാധിക ആന്റി ! ആ ബന്ധത്തെ കുറിച്ച് അമൃത പറയുന്നു !

അമൃത സുരേഷ് നമുക്ക് എല്ലാവർക്കും വളരെ പ്രിയങ്കരിയായ ആളാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ മനം കവർന്ന അമൃതയുടെ ജീവിതത്തിൽ സംബഹ്വിച്ചതിനെല്ലാം മലയാളികൾ സാക്ഷിയാണ്. തന്റെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് അമൃത കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. മറ്റുള്ളവർക്ക് സ്വപ്ന തുല്യമായി തോന്നിയ ജീവിതം എനിക്ക് ദുസ്വപ്നമായിരുന്നു.  നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃതയുണ്ട് . ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാ​ഗും ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്.

ഞാൻ കടന്ന് വന്ന വഴികൾ ഒരുപാട് ദുർഘടം പിടിച്ചതായിരുന്നു.  ഒരുപാട് ദിവസങ്ങൾ ആരോടും ഒന്നും പറയാൻ പറ്റാതെ ക,ര,ഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃതയെ  ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ എന്റെ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞും മാത്രമായിരുന്നു എന്നാണ് അമൃത പറഞ്ഞിരുന്നത്. ആ പൂജ്യത്തിൽ നിന്നും ഞാൻ കുഞ്ഞിന് വേണ്ടി ഇനി എനിക്ക് മുന്നോട്ട് പോയെ മതിയാകു എന്ന് ഉറപ്പിച്ച് യാത്ര തുടങ്ങി, ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിന്ന് മകളെ വളർത്താൻ പാകത്തിന് വളർന്നു എന്നും അമൃത അഭിമാനത്തോടെ പറയുന്നു.

ഒരുപാട് പേര് എന്റെ യാത്രയിൽ എനിക്ക് ധൈര്യവും ആത്മ വിശ്വാസവും തന്ന് ഒപ്പം നീന്നിരുന്നു എന്നും അമൃത പറയുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയും കുടുംബവുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് അമൃതയുടെ വാക്കുകൾ ഇങ്ങനെ, സ്റ്റാർ സിംഗർ വേദിയിൽ നിന്നുമാണ് സുരേഷ് ഏട്ടനേയും രാധിക ചേച്ചിയെയും പരിചയപ്പെടുന്നത്. രാധിക ആന്റി അന്ന് വേദിയിൽ ഞാനും മറ്റുള്ളവരെ പോലെ നന്നായി ഒരുങ്ങി എത്തണം എന്ന് പറഞ്ഞുകൊണ്ട്  എനിക്ക് സ്വന്തം മാല വരെ ഊരി തന്നിട്ടുണ്ട്, ആ ഷോയിൽ പാടാൻ വേണ്ടി, സ്‌പോണ്‍സറിനെപ്പോലെയൊന്നുമല്ല അവരെന്നെ കണ്ടത് മൂത്ത മകളെപ്പോലെയാണ്. എല്ലാം വാങ്ങിച്ച് തന്നത് അവരാണ്. ഏതെങ്കിലും ഡ്രസ് വെറുതെ കണ്ടാല്‍ അതും നീ വാങ്ങിച്ചോയെന്ന് വരെ പറഞ്ഞിരുന്നു. ചെരുപ്പ് വാങ്ങിക്കാനും പൈസ തന്നിരുന്നു. ആ വീട്ടില്‍ ഞങ്ങള്‍ക്ക് അത്രയും സ്ഥാനമുണ്ട് എന്നും ഏറെ വികാരാവതിയായി അമൃത പറയുന്നു.

അമൃത ഇത് പറയുമ്പോൾ സുരേഷ് ഗോപി അമൃതയെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു, സ്റ്റാർ സിംഗർ  വേദിയിൽ മിന്‍സാരക്കനവിലെ ഗാനം അമൃത പാടിയിരുന്നു,വളരെ മനോഹരമായ വേഷത്തിലായിരുന്നു അത് പക്ഷെ ആ ചെരുപ്പ് മോശമായിരുന്നു, ഇതെന്താണ് ഈ കുട്ടിക്ക്  ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ ശരത്തിനോട് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് അമൃതയുമായും അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അഭിരാമിയും അമൃതയും അച്ഛനും അമ്മയുമെല്ലാം എന്റെ വീട്ടിൽ വരാറുണ്ട്. അമൃത എന്റെ വീട്ടിലെ ഒരു കുട്ടി തന്നെയായിട്ടാണ് ഞങ്ങൾ കാണുന്നത്. അമൃത മാത്രമല്ല അഭിരാമിയും. രാധികയുടെ ഇഷ്ട പുത്രിയാണ് അമൃത എന്നും സുരേഷ് ഗോപി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *