ഞാൻ നശിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് സിനിമ രംഗത്തുള്ള കൂടുതൽ പേരും ! മകനെ സഹായിക്കാത്തതിൽ കുറ്റബോധമുണ്ട് ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി എന്ന നടൻ നമ്മുടെ മലയാള സിനിമയുടെ അഭിമാന താരമാണ്. അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപത്രങ്ങൾ എന്നും മലയാളി മനസ്സിൽ അലയടിക്കും. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ, അതുപോലെ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമ വളരെ ഭംഗിയായി നിറവേറ്റുന്ന അദ്ദേഹത്തിന് ആരാധകർ ഏറെയാണ്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് അദ്ദേഹം.

കാവൽ സൂപ്പർ ഹിറ്റായി ഇപ്പോഴും തിയറ്ററുകയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. അതോടൊപ്പം ഇപ്പോൾ ചില കാര്യങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടന്റെ വാക്കുകൾ ഇങ്ങനെ, ഒരു വലിയ ഇടവേളക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. സത്യത്തിൽ  ഞാൻ ആ ചിത്രം  ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു. സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി.

അദ്ദേഹം എന്നോടൊരു കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക്  അതിയായ സങ്കടം  തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു ഉടൻ അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല വരുന്നില്ല എന്ന് പറഞ്ഞു. അപ്പോൾ അനൂപ് പറഞ്ഞു, സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല. ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി.

പക്ഷെ അപ്പോഴും എനിക്ക് അഡ്വാ ൻസ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ പതിനായിരം  രൂപ അ ഡ്വാൻസ് തന്നിട്ട് സർ എന്റെ  കയ്യിൽ ഇപ്പോൾ ഇതേ ഒള്ളൂ എന്ന് പറഞ്ഞു. അത് മതി എന്നുപറഞ്ഞിട്ടാണ് ഞാൻ  വരനെ ആവശ്യമുണ്ട് എന്ന സിനിമ  പൂർത്തിയാക്കുന്നത്’ ഞാൻ സിനിമ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴും സിനിമയിലെ കൂടുതൽ പേരും. രണ്ടാംഭാവത്തിന്റെ പരാജയത്തോടെയാണ് സിനിമ നിർത്തിയത്. അതിന് ശേഷം രൺജി പണിക്കരുമായി സംസാരിച്ചു. അങ്ങനെയാണ് ഭരത്ചന്ദ്രൻ ഐപിഎസ് സംഭവിച്ചത്.

മകൻ ഗോ കുൽ അവന്റെ ഇഷ്ടം കൊണ്ടാണ് സിനിമയിൽ എത്തിയത്.  അവനെ ഞാൻ  ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചാൻസ്  ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി’ സുരേഷ് ​ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *