ഒരു സാരി മറയാക്കിപ്പിടിച്ച് വേഷം മാറി ക്യാമറയ്ക്കു മുന്നിലെത്തിയ തലമുറ നമുക്കു മുന്നിലുണ്ടെന്ന് ഓർക്കണം ! സുരേഷ് കുമാർ പറയുന്നു !

മലയാള സിനിമ രംഗത്തെ ഏറ്റവും പ്രശസ്തനായ നിർമ്മാതാവും അതുപോലെ അദ്ദേഹം  കേരള ഫിലിം ചേമ്പർ പ്രേസിടെന്റും കൂടിയാണ്. ഇപ്പോഴതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം സിനിമ രംഗത്ത് നടക്കുന്ന അനീതികളെ കുറിച്ചും നിർമ്മാതാക്കൾ നേരിടുന്ന പ്രശ്ങ്ങളെ കുറിച്ചും എല്ലാം തുറന്ന് സംസാരിച്ചിരുന്നു.  ഇപ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെ.. മാളയിൽ സിനിമ ആദ്യം മദ്രാസിൽ ആയിരുന്നു. അതിപ്പോൾ കൊച്ചിയിലാണ്. അതേസമയം, സിനിമ കൊച്ചിയില്‍ നിന്ന് എന്നു മുതല്‍ വരാന്‍ തുടങ്ങിയോ അധഃപതനമായെന്നാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്

ഇന്ന് സിനിമ വ്യവസായം വെറും പണത്തിന് മാത്രം മൂല്യം നൽകുന്ന ഒരു കച്ചവടമായി മാറിയിരിക്കുകയാണ്. എന്നാൽ നേരത്തെ അത് അങ്ങനെ ആയിരുന്നില്ല, കലക്ക് വേണ്ടി മാത്രം അണിയറപ്രവർത്തകരും താരങ്ങളും ഒരുപോലെ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ പണം ഒരു ഘടകം മാത്രമായിരുന്നു. കല നിലനില്‍ക്കണമെന്നും കലയിലൂടെ വളരണമെന്നുമുള്ള ചിന്തയുണ്ടായിരുന്നത്. എന്നാൽ എന്നതല്ല അവസ്ഥ. ഇന്ന് കാശിനോടുള്ള വെറും ആർത്തി മാത്രമാണ് കാണുന്നത്. അതുപോലെ ഇന്ന് സിനിമയിൽ നിലനിൽക്കുന്ന കാരവൻ സംസ്കാരത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

ഇന്ന് കാരവൻ ഇല്ലങ്കിൽ ഞങ്ങൾ അഭിനയിക്കില്ല എന്ന അവസ്ഥയാണ് ലൊക്കേഷനുകളിൽ ഉള്ളത്. അതുമാത്രമല്ല ഇന്നത്തെ നടന്മാര്‍ക്ക് സ്വീറ്റ് റൂം ഇല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. എന്റെ മകൾ കീർത്തി ആയാൽ പോലും  ഇങ്ങനെ ഒക്കെ സെറ്റിൽ കാണിച്ചാൽ ഞാൻ അംഗീകരിക്കില്ല.  സിനിമയെ പാഷനോടെ സമീപിച്ച ഒരു തലമുറയെ എനിക്കറിയാം. സിനിമ എന്ന സ്വപ്നവുമായി മദിരാശിയില്‍ പോയി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞവര്‍ എത്രയോ പേരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. മദിരാശി എല്ലാ സിനിമ പ്രവർത്തകർക്കും ഇന്നും മധുരമുള്ളൊരു ഓർമയാണ്. എന്നാൽ ഇന്നത്തെ സിനിമ തലസ്ഥാനമായ കൊച്ചി കണ്ടാൽ കൊച്ചിയില്‍ ചെന്നാല്‍ സങ്കടം വരും. അങ്ങനെയാണ് കാര്യങ്ങള്‍. എല്ലാവര്‍ക്കും ഓരോ ഗ്രൂപ്പാണ്.

എനിക്കെന്ത് കിട്ടും എനിക്കെന്ത് കിട്ടും എന്ന ഒരൊറ്റ ചിന്ത മാത്രമേ ഇഅവര്കൊക്കെ ഉള്ളു. പണ്ട് ഒരു സാരി മറയാക്കിപ്പിടിച്ച് വേഷം മാറി ക്യാമറയ്ക്കു മുന്നിലെത്തിയ തലമുറ നമുക്കു മുന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. മൊബൈല്‍ഫോണും മറ്റുമൊക്കെയുള്ളതിനാല്‍ ഇന്നതു സാധ്യമല്ല. അങ്ങനെ തന്നെയാവണമെന്ന് പറയാനും പറ്റില്ല. പക്ഷേ അമിതമായ നിര്‍ബന്ധങ്ങള്‍ നല്ലതിനല്ല. എന്നാല്‍. ഇങ്ങനെയൊന്നും ഇല്ലായിരുന്ന ഒരു കാലവും സിനിമാചരിത്രത്തിനുണ്ട്. നസീര്‍ സാറും കൃഷ്ണന്‍ നായര്‍ സാറും മുറി കിട്ടാതെ ഒരു മണ്‍തിട്ടയില്‍ കിടന്നുറങ്ങുന്ന ഒരു ചിത്രം ഈയിടെ കണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *