ഇന്ദ്രൻസിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും മറക്കാൻ കഴിയാത്തത് ! എന്റെ പൊന്നുമക്കളെ ഓർക്കുമ്പോൾ എല്ലാം അദ്ദേഹത്തെയും ഓർക്കാറുണ്ട് ! സുരേഷ് ഗോപി !

സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം നന്മ നിറഞ്ഞൊരു മനസ്സിഉടമ കൂടിയാണ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം ഇന്നും തന്റെ ആ പ്രവർത്തി തുടരുന്നു. ഒരു സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന ഏതൊരാളെയും സന്തോഷത്തോടെയാണ് ആ മനുഷ്യൻ തിരികെ അയക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തീരാ നഷ്ടങ്ങളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ വേർപാട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ പറഞ്ഞിരുന്നു, ലക്ഷ്മിയുടെ നഷ്ടം എന്നെ  മരിച്ചുകഴിഞ്ഞ് പട്ടടയിൽ വെച്ചാൽ ആ ചാരത്തിന് പോലും ആ വേദന ഉണ്ടാകുമെന്നാണ്. മകളെ ഇത്ര അധികം സ്നേഹിച്ച മറ്റൊരു അച്ഛൻ ഉണ്ടാകില്ല എന്നാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട ആരാധകർ പറഞ്ഞത്.

ഇപ്പോഴിതാ ആ മകളുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, അന്ന് ഇന്ദ്രൻസ് വസ്ത്ര അലങ്കാരകൻ ആയിരുന്നു. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി  ഇന്ദ്രൻസ് വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്.  അതിൽ ഒരു സീനിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു.

ഞാൻ അദ്ദേഹത്തോട് എന്റെ ഇഷ്ടം  പറഞ്ഞത് പ്രകാരം അദ്ദേഹം ആ  ഷൂ,ട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷ,ർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.

ആ ദുരന്തം അറിഞ്ഞ് അലമുറ ഇട്ടു കരഞ്ഞുകൊണ്ട് ഞാൻ ആ ആശുപത്രിയിലേക്ക് ഓടി ചെന്നു, അവസാനമായി എന്റെ കുഞ്ഞിന്റെ അരികിൽ നിൽക്കുമ്പോൾ ആ മഞ്ഞ ഷർട്ട് ആയിരുന്നു എന്റെ വേഷം, എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട്  ഒരുപാട് നന്ദിയും  സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *