ഞാനും ജോലി ചെയ്യുന്ന മേഖലയിൽ നിന്നുള്ള ഒരു നടന്റെ മോശമായ വാക്കുകൾ കൊണ്ട് വേദനിച്ച പൊതു സമൂഹത്തോട് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു ! വിനായകന് വേണ്ടി മാപ്പ് പറഞ്ഞ് താരങ്ങൾ !

കേരളം കണ്ട ഏറ്റവും വലിയ യാത്രഅയപ്പാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നേതാവിന് മലയാളികൾ നൽകുന്നത്. ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നായകനോട് മലയാളികൾ കാണിക്കുന്ന ഈ സ്നേഹം തന്നെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കരഞ്ഞ് കലങ്ങിയ കണ്ണുമായി പതിനായിരങ്ങൾ ഉറക്കമില്ലാതെ വഴിയരികിൽ തങ്ങളുടെ പ്രിയനേ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്ന കാഴ്ച കേരളക്കരയിൽ ഇത് ആദ്യമാണ്.

അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാവരും എത്തിയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും രമേശ് പിഷാരടിയും അടങ്ങുന്ന താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി അദ്ദേഹത്തെ കണ്ട ശേഷം പറഞ്ഞ വാക്കുകൾ ഇങ്ങനെ, മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോള്‍ കൊടുക്കുന്ന പാഠവും ഒരാള്‍ കടന്നുവരുമ്പോള്‍ കൊടുക്കുന്ന ആദരവും ആളുകള്‍ തിരിച്ചറിയും. മനസിലാക്കും. തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകള്‍ക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നടൻ വിനായകൻ ഉമ്മൻചാണ്ടിയെ കുറിച്ച് മോശമായി സംസാരിച്ച് പങ്കുവെച്ച വീഡിയോക്ക് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്, ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതാണിപ്പോൾ ഞാൻ എന്ത് ചെയ്യണം, നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ ആ പോസ്റ്റ് വിനായകൻ ഡിലീറ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ സിനിമ രംഗത്തെ പലരും വിനായകന്റെ ഇ പ്രവർത്തിയെ അപലപിച്ച് രംഗത്ത് വരികയും, വിനായകന് വേണ്ടി മാപ്പ് പറയുകയും ചെയ്തു, നടി നിരഞ്ജന അനൂപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, ഞാനും ജോലി ചെയ്യുന്ന വ്യവസായത്തിൽ നിന്നുള്ള ഒരു നടൻ നടത്തിയ പരുഷമായ ചില പ്രസ്താവനകളാൽ വേദനിപ്പിച്ച പൊതുജനങ്ങളോടും എല്ലാ പൗരന്മാരോടും ക്ഷമാപണം. അദ്ദേഹത്തിൽ നിന്ന് വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമാണ്. പ്രിയ പരേതാത്മാവിനോടും മഹത്വമുള്ള നേതാവിനോടുള്ള എല്ലാ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി ഇത് ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു.. ആത്മശാന്തി എന്നും നിരഞ്ജന കുറിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *