‘തൃശൂര്‍ക്കാരുടെ പള്‍സ് പിടികിട്ടി’ ! ഇത്തവണ ഞാൻ ജയിക്കും ! ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിപ്പിക്കണം ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി തൃശൂരിൽ വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കയാണ്, തൃശൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന സുരേഷ് ഗോപി ഇത്തവണ ജയിക്കും എന്ന് തന്നെയാണ ജന സംസാരം. ഇപ്പോഴിതാ ആദ്യമായി ഒരു പൊതുവേദിയിൽ തന്റെ ആത്മവിശ്വസത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറയുകയാണ്. തന്‍റെ പുതിയ സിനിമയായ ഗരുഡന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യർഥനയെന്നാണ് അദ്ദേഹം പറയുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ത‍ൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. ത‍ൃശൂർ തരട്ടെ, എടുത്തിരിക്കും. എട‌ുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ എന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്നെ 2014ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോള്‍ അതിന്റെ പ്രഭാവം കണ്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമർശനമുയർന്നിട്ടുമുണ്ട്. ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്നാ സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അതാണ് നീതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതുപോലെ തന്നെ അടുത്തിടെ നടൻ ബൈജു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *