കേരളീയം പരിപാടിയിൽ നിന്ന് സുരേഷ് ഗോപിയെ മാറ്റിനിർത്തി ! ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം കേരളപ്പിറവി ആഘോഷിച്ച് സുരേഷ് ഗോപി ! പത്ത് ലക്ഷം രൂപ സംഭാവന നൽകി ! കൈയ്യടിച്ച് ആരാധകർ !

സുരേഷ് ഗോപി എന്നും എപ്പോഴും ഒരു ചർച്ചാ വിഷയമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വലിയൊരു വിവാദത്തിൽ പെട്ടിരുന്നു. മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ സുരേഷ് ഗോപി ഇപ്പോൾ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ അതെല്ലാം മാറ്റി നിർത്തി അദ്ദേഹം ഇപ്പോൾ വീണ്ടും തന്റെ വഴികളിൽ സജീവമാകകയാണ്. എന്നാൽ ഇപ്പോഴിതാ കേരളീയം എന്ന പരിപാടിയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

കേരളപിറവി ദിനത്തിൽ വളരെ ഗംഭീര പരിപാടിയാണ് സർക്കാർ സഘടിപ്പിച്ചിരുന്നത്. വേദിയിൽ സ്ത്രീ സാനിധ്യം ഇല്ലായിരുന്നു കുറവായിരുന്നു എന്ന കാരണം എടുത്തുപറഞ്ഞുകൊണ്ട് ഒരു വിഭാഗം വിമർശനം ഉയർത്തുമ്പോൾ  മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളാലായ മോഹൻലാൽ മമ്മൂട്ടി ശേഷം കമൽ ഹാസൻ എന്നിവർ ചടങ്ങിന്റെ മുഖ്യ അതിഥികൾ ആയിരുന്നു, എന്നാൽ ഈ കൂട്ടത്തിൽ സുരേഷ് ഗോപിയെ മനപ്പൂർവം ഒഴിവാക്കി എന്ന അഭിപ്രായമാണ് ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപി ട്രസ് ജെൻഡർ സമൂഹത്തിനൊപ്പം കേരളപ്പിറവി ആഘോഷിച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്., മുംബൈയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ’കേരളപ്പിറവി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് സുരേഷ് ഗോപി ആയിരുന്നു. അവർക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചും, അവർക്ക് ആഹാരം വിളമ്പി നൽകിയും അവർ ആ പരിപാടി ഏറെ ഗംഭീരമാക്കുകയിരുന്നു.

വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ആ വാക്കുകൾ ഇങ്ങനെ, ട്രാൻസ്‌ജെൻഡർമാർ പല നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ട്. സ്വന്തമായി അവയ്ക്ക് പരിഹാരം കാണാനുള്ള ശേഷി ഇപ്പോൾ ഇല്ല. എങ്കിലും അവയെല്ലാം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുൻപാകെ അവതരിപ്പിക്കാൻ അവസരമൊരുക്കിത്തരാം സുരേഷ് ഗോപി പറഞ്ഞു. എന്നാൽ സുരേഷ്‌ ഗോപിയുടെ പ്രസംഗത്തിനിടെയാണ് പോ,ലീ,സ് എത്തിയ വിവരം സംഘാടകരിലൊരാൾ അദ്ദേഹത്തെ അറിയിച്ചത്. തുടർന്ന് സുരേഷ് ഗോപി പ്രസംഗം നിർത്തി വിശ്രമ മുറിയിലേക്കു പോയി. ഇതോടെ ബോം,ബു,ഭീ,ഷണിയാണെന്ന വിവരം പരക്കുകയും സദസ്സിലുള്ളവർ പരിഭ്രാന്തരാകുകയും ചെയ്തു. പരിപാടി അലങ്കോലമാക്കാനുള്ള ആരുടെയോ ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡർമാർ ബഹളമുണ്ടാക്കി. പോ,ലീ,സ് മടങ്ങിയ ശേഷം പരിപാടി തുടർന്നു.

തിരികെ വേദിയിൽ എത്തിയ സുരേഹസ് ഗോപി പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുകയാണ്, അവരെ തടസപ്പെടുത്തരുത് എന്നും പറഞ്ഞു. ഒപ്പം ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയുമായിരുന്നു അദ്ദേഹം. മകൾ ലക്ഷ്മിയുടെ പേരിലുള്ള ഫൗണ്ടേഷനിൽനിന്നാണ് ഇത് നൽകുക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *