സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് ! മന്ത്രിയായ ശേഷം തൃശൂരിൽ മത്സരിക്കും ! ഇനി ഗുണം തൃശൂരുകാർക്കാണ് ! ചർച്ചകൾ ചൂടുപിടിക്കുന്നു !

മലയാളികൾ എന്നും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലരും അദ്ദേഹത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും തന്നെ തേടി സഹായം അഭ്യർത്ഥിച്ച് ആരെയും അദ്ദേഹം വെറും കയ്യോടെ മടക്കി അയക്കാറില്ല. ആരും അറിയാതെയും അറിഞ്ഞും അദ്ദേഹം തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. വ്യക്തിപരമായി അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് എല്ലാ മലയാളികളും.

ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലം ലക്ഷ്യമിട്ട് ബിജെപി കരുക്കൾ നീക്കിതുടങ്ങുകയാണ്. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി കളത്തിലിറക്കുവാനാണ് ശ്രമം. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്. മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പം ഇറങ്ങുന്നതോടെ തൃശൂരിൽ ഇത്തവണ മത്സരം കനക്കും.

പാർട്ടിക്ക് ഇപ്പോൾ കേരളത്തിൽ ആകെ പ്രതീക്ഷ ഉള്ളത് സുരേഷ് ഗോപിയിൽ മാത്രമാണ്. പാർട്ടി വോട്ടുകൾക്ക് പുറമേ സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ ധാരണ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയ ഐക്യത്തിന് ഉണ്ടാക്കാനുള്ള ശ്രമത്തിന്ററെ പരീക്ഷണശാലയായും തൃശൂരിനെ ബിജെപി കാണുന്നു. അതോടൊപ്പം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള വമ്പൻ പദ്ധതികളും പാർട്ടി ദേശീയ നേതൃത്വത്തിനുണ്ട്.

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം മുന്നോട്ട് പോകുകയാണ്, മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റത്തിന് ശ്രമം നടത്തുന്നത് എന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭയിൽ മാറ്റമുണ്ടായേക്കും. എന്നാൽ മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. ഇത്തവണ ഏവരും ഉറ്റുനോക്കുന്ന ഒരു ജില്ലാ ആയിരിക്കും തൃശൂർ.

അടുത്തിടെ നടൻ ബൈജു പറഞ്ഞിരുന്നു. ഞാൻ പാർട്ടികളെ അല്ല വ്യക്തികളെയാണ് നോക്കുന്നത്. നിങ്ങളെ പോലെ എനിക്കും തോന്നിയിട്ടുള്ളത് സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *