ഭരണം മാറി വന്നാലേ ഇനി മലയാളികൾക്ക് രക്ഷയുള്ളൂ, പാർട്ടിയല്ല നല്ല മനസുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം ! കേന്ദ്ര പദ്ധതികളുടെ കണക്കെടുത്താൽ ഇവിടെ പലരും നാണിച്ച് തല കുനിക്കും ! സുരേഷ് ഗോപി !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി തികഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. എന്നാൽ അതേ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ അദ്ദേഹം ഏറെ വിമര്ശിക്കപെടാറുമുണ്ട്. ഇപ്പോഴിതാ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്‌താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്നും സുരേഷ് ഗേപി പറഞ്ഞു.  കേരളത്തിലെ ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണ് നാണിച്ച് തലകുനിക്കേണ്ടത്. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്നതാണ് സ്ഥിതിയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.

അതുപോലെ ബിജെപി യെ വെറുക്കുന്ന തമിഴ്‌നാട്ടിൽ മുദ്ര വായ്പ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ   പേരിലേക്ക് എത്തി എന്ന കണക്ക് എടുത്താൽ ഭരണകൂടം നാണിച്ച് തലകുനിക്കും. ഇവിടുത്തെ ഭരണം മാറണം  നല്ല ഹൃദയമുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയംനോക്കരുത്. പ്രാപ്തിയുള്ളവരെ തിരഞ്ഞെടുത്തില്ലെങ്കില്‍ ആ ദേശത്തിനും അവരുടെ ഗൃഹങ്ങള്‍ക്കുപോലും ഒരു ഗുണവും ഉണ്ടാകില്ല.

ഇവിടെ പലരും ന്യൂയോര്‍ക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസില്‍ വെറും വാചകവും തള്ളും മാത്രമാണെന്ന് നടക്കുന്നതെന്നും, വെറും ധൂര്‍ത്താണിത്. പരിപാടി നടത്തുന്നത് തന്നെ പാര്‍ട്ടിയെ കനപ്പിക്കാനും, പാര്‍ട്ടിയിലെ വ്യക്തികളെ കനപ്പിക്കാനുമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന നവകേരള സദസിന്റെ വാഹനത്തിന് ചെലവാക്കിയ പണം സാമൂഹ്യ പെന്‍ഷന്‍ നല്‍കാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ആ പാവങ്ങളുടെ പ്രാര്‍ഥനക്ക് ഫലമുണ്ടാവുമായിരുന്നുവെന്ന് എന്നും അദ്ദേഹം പറയുന്നു.

ഇതിപ്പോൾ ഈ നവകേരളം എന്ന പരിപാടി പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന ഒരു  പരിപാടിയാണ്. ഇനി ചെയ്യേണ്ടത് ജനങ്ങൾ മുന്നോട്ട് വരണം. ജനകീയ സമരങ്ങൾ ഇവിടെ ഉണ്ടാകണം. ഇനിമുതൽ പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന ആ രണ്ടു രൂപയുടെ ചുങ്കം തരാൻ തയാറല്ല എന്നു പറഞ്ഞുതന്നെ നിങ്ങൾ പെട്രോൾ പമ്പുകളിൽനിന്ന് പെട്രോളടിക്കണം. അങ്ങനെ മുന്നോട്ടു പോകാനാകുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്കു പെട്രോൾ അടിക്കുന്നില്ല എന്നു തീരുമാനിച്ച്, നമ്മുടെ ജീവിതം തന്നെ സ്തംഭിപ്പിച്ചുകൊണ്ട് എന്താണ് സമരരൂപത്തിൽ ചെയ്യാനാകുക എന്ന് ജനങ്ങൾ തീരുമാനമെടുക്കണം എന്നും അദ്ദേഹം പറയുന്നു. നവകേരള യാത്ര

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *