മോഹൻലാലും മമ്മൂട്ടിയും അന്ന് ഒന്നുമായിരുന്നില്ല ! മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ താരം സുരേഷ് ഗോപിയാണ് ! സുപ്രീം സ്റ്റാർ ചിത്രങ്ങൾക്ക് വേണ്ടി അന്യഭാഷാ മൻസാരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു !

ഇന്ന് രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ പലരും വിമർശിക്കുന്നുണ്ട് എങ്കിലും മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ അദ്ദേഹത്തെ ഇപ്പോഴും ആരാധിക്കുന്നവരാണ് മലയാളികൾ. ഇന്ന് മലയാള സിനിമയിലെ പല താരങ്ങളും പാൻ ഇന്ത്യൻ സ്റ്റാർസ് ആയി തിളങ്ങുന്നുണ്ട് എങ്കിലും മലയാള സിനിമയിലെ ആദ്യ പാൻ ഇന്ത്യൻ താരം അത് സുരേഷ് ഗോപിയാണ് എന്നാണ് നിർമാതാവ് കൂടിയായ ഖാദർ ഹാസൻ പറയുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ….

ഇന്ന് പല മൊഴിമാറ്റ സിനിമകളും കേരളത്തിൽ തരംഗമായി മാറാറുണ്ട്.  ഇതുപോലെ ഒരു സമയത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിൽ വലിയ വിജയം നേടിയിരുന്നു. ഒരു സമയത്ത് കേരളത്തിൽ അല്ലു അർജുൻ സിനിമകൾ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപിയുടെ സിനിമയ്ക്കുള്ള വാല്യൂ. നമ്മൾ ഇന്ന് ഈ കാണുന്ന പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്.

1994 ൽ ഒരു  വിഷുക്കാലത്ത് റിലീസ് ചെയ്ത ‘കമ്മീഷണർ’ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

കൂടാതെ അദ്ദേഹത്തിന്റെ ചിത്രം ‘ഏകലവ്യൻ’ ‘സിബിഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു.

അന്ന് പാൻ ഇന്ത്യൻ താരങ്ങളായി നിന്ന രജനി കമൽ എന്നിവർക്ക് ഒപ്പം മലയാളത്തിൽ നിന്നും മത്സരത്തിന് സുരേഷ് ഗോപിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു, അന്ന് അവിടുത്തെ വമ്പൻ നിർമ്മാതാക്കൾ വരെ സുരേഷ് ഗോപി ചിത്രങ്ങൾക് വേണ്ടി കടുത്ത മ,ത്സരം വരെ തുടങ്ങി. തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട്‌ തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക്, തമിഴ് റൈറ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം, ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ‘ ഹൈവേ’ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ.

ആ സിനിമയുടെ വിജയം കാരണം സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അന്ന് അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു. അങ്ങനെ 90 കളിൽ സൗ,ത്ത് മാർക്കറ്റ് വാ,ല്യൂ ഉള്ള 5 നടന്മാരിൽ ഒരാളായി അദ്ദേഹം മാറുകായായിരുന്നു. (കമലഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു എന്നും അദ്ദേഹം കുറിച്ചു..

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *