മകളുടെ വേദന കണ്ട് സഹിക്കാൻ കഴിയാതെ കണ്ണീരോടെ അവർ സുരേഷ് ഗോപിയുടെ മുന്നിൽ എത്തി ! ആറുലക്ഷം രൂപയുടെ ആ സഹായം അദ്ദേഹം കൈമാറി ! കൈയ്യടിച്ച് ആരാധകർ !

പലപ്പോഴും പലരും രാഷ്‌ടീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ വിമർശിക്കാറുണ് എങ്കിലും അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, അദ്ദേഹത്തിന്റെ മുന്നിൽ സഹായം അഭ്യർഥിച്ച് എത്തുന്നവർക്ക് തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും അദ്ദേഹം കൈയ്യാറിഞ്ഞാണ് ഓരോ സഹായങ്ങളും ചെയ്യുന്നത്. എന്നും അത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ കാണാറുനണ്ട് ഇപ്പോഴിതാ അത്തരത്തിൽ ഒരു കുടുംബത്തിന്റെ കണ്ണേര്ബ് ഒപ്പിയ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ കഴിഞ്ഞ വയനാട് സന്ദർശനത്തിൽ നടന്‍ അദ്ദേഹത്തെ  കാണാന്‍ നന്ദന കുട്ടിയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. കല്‍പ്പറ്റയില്‍ ഒരു പാവപെട്ട കുടുംബത്തിലെ  ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകള്‍ നന്ദന ടൈപ്പ്-ഒന്ന് പ്രമേഹരോഗിയാണ്. അതുകൊണ്ട് തന്നെ ദിവസവും പലതവണ ശരീരത്തില്‍ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു ഈ കുട്ടി. എപ്പോഴും ശരീരത്തിൽ സൂചി കുത്തി ഇറക്കുന്ന നന്ദനയുടെ വേദനയോടെയുള്ള നിലവിളി കണ്ട് സഹിക്കാൻ കഴിയാതെയാണ് അവർ അവർ സുരേഷ് ഗോപിയെ കാണാൻ എത്തിയത്  ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കും. പക്ഷെ ഇതിന് അമേരിക്കയിയൽ നിന്നും ആറു ലക്ഷത്തിന് വാങ്ങണം.

എന്നാൽ ആരുടേയും വേദനയിൽ കരളലിയുന്ന സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി   ഇവരുടെ കണ്ണീര്‍ കണ്ട് അന്ന് അവിടെ വെച്ച് വാക്കുകൊടുത്തതാണ്. നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം’. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത് ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് ഇന്നിതാ  സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ആ കാഴ്ച ഏതൊരു മനുഷ്യന്റെയും ഹൃദയം നിറക്കുന്ന ഒന്ന് തന്നെ ആയിരുന്നു.

ഇ കാര്യത്തിൽ നേരിട്ട് തന്നെ ഇടപെട്ട സുരേഷ് ഗോപി  ഡോ. ജ്യോ,തിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് വാങ്ങിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. കല്‍പ്പറ്റ കോട്ടത്തറയില്‍നിന്ന് ബുധനാഴ്ച തിരുവനന്തപുരത്ത്  എത്തിയ നന്ദനയെ ചേര്‍ത്തുപിടിച്ചപ്പോള്‍ സുരേഷ്ഗോപിയുടെ കൈയില്‍ അവളുടെ വേദനയ്ക്കുള്ള പരിഹാരവുമുണ്ടായിരുന്നു.

സുരേഷ്‌ഗോപി വാങ്ങിനല്‍കിയ ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയില്‍ ആശ്വാസം കണ്ട നന്ദനയും കുടുംബവും നിറ കണ്ണുകളോടെ സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നിറ കണ്ണുകളോടെ നന്ദി പറഞ്ഞാണ് തിരികെ പോയത്… അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് ഇപ്പോൾ കൈയ്യടിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *