ആരുടേയും കാലുപിടിക്കാന്‍ തയ്യാറാണ്, ഇത് അവസാനിപ്പിക്കണം ! ഇത് തുടർന്നാൽ കുട്ടികൾ ഉള്‍പ്പടെ മോശം സംസ്‌കാരത്തിലേക്ക് പോകും !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്നതിലുപരി ഒരു പൊതുപ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി ഏവർക്കും പ്രിയങ്കരനാണ്. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി പലർക്കും നടനോട് എതിർപ്പ് ഉണ്ടെങ്കിലും വ്യക്തിപരാമായി ഏവർക്കും പ്രിയങ്കരനാണ്. ഇപ്പോഴിതാ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച്‌ എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടില്‍ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ എംപി പങ്കുച്ചേര്‍ന്നു.

കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന അദ്ദേഹം  രഞ്ജിത്തിന്റെ മക്കളെ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച സുരേഷ് ഗോപി ഏറെ വേദനയോടെ പറഞ്ഞത് ഈ തരത്തിലുള്ള  രാഷ്ട്രീയ കൊ ല പാ ത കങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെയും കാലുപിടിക്കാന്‍ പോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞാനും ഒരച്ഛനാണ്,   ഒരച്ഛനെന്ന നിലയില്‍ ഈ  കുട്ടികളുടെ സങ്കടം കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നും വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം ഏറെ ദുഖത്തിൽ പറയുന്നു.

ഈ രാഷ്ട്രീയ കൊ ല പാ ത കങ്ങളെക്കുറിച്ച്‌ നിരവധി തവണ പ്രതികരിച്ചതാണ്, ഇനിയൊന്നും പറയാനില്ല. അതല്ല ഇനിയാരുടെയെങ്കിലും കാലുപിടിക്കണം എന്നാണെങ്കില്‍ അതിനും ഞാൻ തയ്യാറാണ്. ഒരു കൊ ല പാ ത ക ത്തില്‍പ്പെട്ടയാള്‍ ഏത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ മുഴുവന്‍ സമാധാനം ഇല്ലാതാക്കുകയും രാജ്യത്തിന്റെ വളര്‍ച്ച കെടുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഈ കൊ ല പാ ത കങ്ങള്‍ സമൂഹത്തിലെ വളര്‍ന്നുവരുന്ന കുട്ടികളുടെ മനോനിലയെ ആണ് ബാധിക്കുന്നത്. വരുംതലമുറയെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ഇതുണ്ടാക്കും. കൊ ല പാ ത ക സംസ്‌കാരം രാ ജ്യ ദ്യോ ഹ പരമാണ്. മനുഷ്യന്‍ ന ര മാം സ ഭോജികളായി വീണ്ടും മാറരുതെന്നും വീണ്ടും ആ കാടത്തത്തിലേക്ക് പോകരുതെന്നും സന്ദര്‍ശന വേളയില്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയുടെ വാക്കുകളും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുകയാണ്, എന്നത്തേയും പോലെ സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്, അതുപോലെ സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.  അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല, അതുകൊണ്ടു തന്നെ  അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള അച്ഛന്റെ ഈ  തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച്  നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ് എന്നും ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *