ലാൽ സാർ പെട്ടെന്ന് അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ! അദ്ദേഹം കുടിച്ച അതെ ഗ്ലാസിൽ ജ്യൂസ് കുടിക്കാൻ സാധിച്ചത് മഹാ ഭാഗ്യമാണ് ! സ്വാസിക പറയുന്നു !

സീരിയൽ സിനിമ രംഗത്ത് ഒരുപോലെ  ശ്രദ്ധ നേടിയ അഭിനേത്രിയാണ് സ്വാസിക. കരിയറിന്റെ തുടക്കം മുതൽ തന്നെ ബോൾഡായ കഥാപാത്രങ്ങൾ ചെയ്തിരുന്ന സ്വാസിക ഇതിനോടകം മികച്ച ഒരുപിടി സിനിമകളുടെ ഭാഗമായി മാറുക ആയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ചതുരത്തിൽ വളരെ മികച്ച പ്രകടനമാണ് സ്വാസിക കാഴ്ചവെച്ചത്. അതുപോലെ തന്നെ നടിയുടെ പല തുറന്ന് പറച്ചിലുകളൂം ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള നടിയുടെ അനുഭവമാണ് ശ്രദ്ധ നേടുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ  ഇട്ടിമാണി എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി അഭിനയിച്ചത്. മിക്ക ദിസവങ്ങളിലും ഒരു മണി ഒക്കെ കഴിയുമ്പോൾ ഞങ്ങളിൽ പലരും പറഞ്ഞ് തുടങ്ങും ഇന്ന് ഇനി ഷൂട്ടിങ് വേണോ എന്നൊക്കെ, ചോദിച്ച് തുടങ്ങും. പക്ഷെ ലാൽ സസ്യ എങ്ങനെ എങ്കിലും ആ സീൻ തീർക്കണം എന്ന ചിന്തയിൽ ആയിരിക്കും.

അതിന് ശേഷം മതി ഭക്ഷണവും റെസ്റ്റും എന്ന ഭാവമാണ് അദ്ദേഹത്തിന്. മമ്മൂക്ക കഴിഞ്ഞാൽ സിനിമയെ ഇത്രയും ആവേശത്തോടെ നോക്കി കാണുന്ന ഒരാൾ അത് ലാൽ സാറാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ ഒപ്പം ഒരുപാട് ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒക്കെ കഴിക്കാൻ സാധിച്ചു. ഒരു ദിവസം ലൊക്കേഷനിൽ ഞങ്ങൾ എല്ലാവരും നിൽക്കുമ്പോൾ ആദ്ദേഹം ഒരു ഗ്ലാസ്സിൽ മംഗോ ജ്യൂസ് കുടിക്കുക ആയിരുന്നു.

അപ്പോൾ ആ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി ജ്യൂസ് കുടിക്കാൻ പറഞ്ഞു,ണ് ഞങ്ങൾ കരുതി വേറെ ഗ്ലാസ്സിൽ ആയിരിക്കുമെന്ന്. പക്ഷെ അദ്ദേഹം കുടിച്ച അതെ ഗ്ലാസിൽ ഞങ്ങൾക്കും ജ്യൂസ് തന്നു. ലാലേട്ടൻ കുടിച്ച ആ ഗ്ലാസ്സിൽ ജ്യൂസ് കുടിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നും സ്വാസിക പറയുന്നു. അതുപോലെ താരത്തിന്റെ പുതിയ ചിത്രം ചതുരത്തിൽ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങൾ താരം നേരിട്ടിരുന്നു.

അതിനെ കുറിച്ച് സ്വാസികക്ക് പറയാനുള്ളത് ഇതാണ്, ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ലെങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോള്‍ മടുപ്പാകും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് എന്നാണ് സ്വാസിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *