അന്യപുരുഷന്മാര്‍ മുസ്ലീം സ്ത്രീകളുടെ മുടി കാണാന്‍ പാടില്ല, പുരുഷന്മാര്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാത്ത, വാതിലിന് മറവില്‍ വന്ന് നിന്ന് ആവശ്യങ്ങള്‍ സംസാരിക്കുന്ന സ്ത്രീകള്‍ ഇപ്പോഴും ഉണ്ട് ! തെസ്നിഖാൻ !

മലയാള സിനിമ രംഗത്ത് ഏറെ നാളുകളായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് തെസ്നിഖാൻ.  മജീഷ്യനായ അച്ഛന്റെ പിന്തുണയായിരുന്നു താൻ സിനിമ ലോകത്തേക്ക് വരാൻ കാരണമായതെന്ന് പലപ്പോഴും തെസ്നിഖാൻ തുറന്ന് പറഞ്ഞിരുന്നു. കോമഡി സ്‌കിറ്റുകളില്‍ സജീവമായിരുന്ന തെസ്‌നി അക്കാലത്ത് (ഇപ്പോഴും) സ്‌റ്റേജ് ഷോകള്‍ ധാരാളം ചെയ്തിട്ടുണ്ട്. അത് വഴിയാണ് അഭിനയത്തിലും സജീവമായത്. ഇപ്പോഴിതാ നടി ആനി അവതരിപ്പിയ്ക്കുന്ന, അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുക്കവെ ഇഫ്താര്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് തെസ്നിഖാനും ഉമ്മയും.

തെസ്നിഖാനും ഉമ്മക്കും വേണ്ടി , സ്‌പെഷ്യല്‍ ഹൈദരബാദി ബിരിയാണിയാണ് ആനി പാകം ചെയ്തത്. അതുപോലെ  ഇഫ്താറിനെ കുറിച്ച് തനിക്കറിയാത്ത കാര്യങ്ങളൊക്കെ ആനി ചോദിക്കുമ്പോള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ ഉമ്മയും തെസ്‌നിയും പങ്കുവച്ചു, വാക്കുകൾ ഇങ്ങനെ, ഉമ്മ കോഴിക്കോട്ടുകാരിയാണ്, വാപ്പ കുറ്റിപ്പുറവും. രണ്ട് വീട്ടുകാരും വളരെ ഓര്‍ത്തഡോക്‌സ് ആണ്. ഉപ്പയുടെ വീട്ടിലാണ് അധികം. അവിടെയൊക്കെ ഇപ്പോഴും പഴ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം കാത്ത് സൂക്ഷിക്കുന്ന സ്ത്രീകളുണ്ട്. അവിടെയൊക്കെ പുരുഷന്മാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ ഒരു വഴിയും, സ്ത്രീകള്‍ക്ക് പുറത്തേക്കിറങ്ങാന്‍ മറ്റൊരു വഴിയും ആണ്. പുരുഷന്മാര്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാത്ത, വാതിലിന് മറവില്‍ വന്ന് നിന്ന് ആവശ്യങ്ങള്‍ സംസാരിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്.

അതുപോലെ ആനി ഒരു സംശയമായി ചോദിച്ചത്, മുസ്ലിം സ്ത്രീകൾ എന്തിനാണ് തട്ടം ഇടുന്നത് എന്നായിരുന്നു. അന്യ പുരുഷന്മാര്‍ മുസ്ലീം സ്ത്രീകളുടെ മുടി പോലും കാണരുത് എന്നാണ് ഞങ്ങളുടെ വിശ്വാസം. കണ്ണ് മാത്രമേ പുറത്ത് കാണിക്കാന്‍ പാടുള്ളൂ. ഞാന്‍ ഒരു നടി ആയതുകൊണ്ടും, എന്റെ പ്രൊഫഷന്‍ ഇതായത് കൊണ്ടും മാത്രമാണ് ഞാന്‍ തട്ടമിടാതെ വന്നിരിക്കുന്നത്. അല്ലാതെ കോഴിക്കോടോ, കുറ്റിപ്പുറത്തോ പോകുമ്പോള്‍ തട്ടമൊക്കെ ഇട്ട് മാത്രമേ പോവാറുള്ളൂ എന്നും തെസ്‌നി ഖാന്‍ പറഞ്ഞു.

അതുപോലെ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും തെസ്നിഖാൻ പറഞ്ഞരുന്നു.  തനറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു തന്റെ വിവാഹം എന്നാണ് തെസ്നി പറയുന്നത്.. എന്റെ ദാമ്പത്യ ജീവിതം വെറും രണ്ടുമാസമാണ് നിലനിന്നത് , വിവാഹമെന്നാൽ നമുക്ക് എന്തിനും കൂട്ടായി ഒരാൾ എന്നല്ലേ, കെട്ടുന്ന ആൾ നമ്മളെ സംരക്ഷിക്കും എന്ന വിശ്വാസത്തിലല്ലെ പുതിയ ഒരു വീട്ടിലേക്ക് നമ്മൾ ചെന്നുകയറുന്നത്, പക്ഷേ തന്റെ ഭാര്യ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കില്‍ പിന്നെന്തിനാണ് വിവാഹം.

ഒരു സ്നേ,ഹവും കരുതലും തനിക്ക് കിട്ടിയിരുന്നില്ല.  15 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം നടന്നിരുന്നത്, ലളിതമായ ചടങ്ങായിരുന്നു, വിവാഹം കഴിഞ്ഞ് എന്നെ നോക്കുന്നില്ല, സംരക്ഷിക്കുന്നില്ല എന്റെ ഒരു കാര്യങ്ങളും അറിയണ്ട കേൾകണ്ട എന്ന ഭാവമായിരുന്നു അദ്ദേഹത്തിന് പേരിന് മാത്രം ഒരു ഭര്‍ത്താവ്, സഹിക്കാൻ കഴിയാതെ വന്നതോടെ അത് ഉപേക്ഷിച്ചു എന്നും തെസ്നിഖാൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *