ആദ്യം വേണ്ടത് ഗുരുത്വമാണ്, എന്നാൽ മാത്രമേ ഉയർച്ചകൾ ഉണ്ടാകുകയുള്ളൂ ! അതില്ലാതെ പോയ എല്ലാവരും നശിച്ച ചരിത്രമേ ഉള്ളു ! കൊല്ലം തുളസി !

മലയാള സിനിമ രംഗത്ത് നിരവധി സിനിമകൾ ചെയ്ത് ആളാണ് നടൻ കൊല്ലം തുളസി, വില്ലനായും സഹ താരമായും ഒരുപാട് ചിത്രങ്ങൾ മികച്ചതാക്കിയ അദ്ദേഹം ഇപ്പോൾ സിനിമയിലെ യുവ താരങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ ഇപ്പോൾ അച്ചന്മാരുടെയും മക്കളുടെയും മത്സര ഓട്ടമാണ് നമ്മൾ കാണുന്നത് മുൻ നിര നായകന്മാരുടെ മക്കൾ കൂടാതെ സിനിമയിലെ ഒരു വിധം എല്ലാ നടന്മാരുടെയും മക്കൾ ഇപ്പോൾ സിനിമ രംഗത്ത് സജീവമായി കഴിഞ്ഞു.

അതിൽ മുൻ നിരയിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ ആണ്, ബോളിവുഡിൽ വരെ തന്റെ സാനിധ്യം അറിയിച്ച നടൻ ഇപ്പോൾ ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നാടനാണ്. ശേഷം പൃഥ്വിരാജ്, ഫഹദ് ഫാസിൽ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് അങ്ങനെ നീളുന്നു താര നിര. ഇവരെ കുറിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ, പ്രണവിന്റെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാൽ ജയറാമിന്റെ മകൻ കാളിദാസിനെ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എല്ലാം എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദിനെ തോന്നിയിട്ടുള്ളത്.

ദുൽഖർ അച്ഛന്റെ മകനാണെന്ന് തെളിയിച്ചു കഴിഞ്ഞു, മമ്മൂട്ടിയുടെ തലത്തിലേക്ക് ഇനിയും  വളരാൻ  കിടക്കുന്നേയുള്ളൂ. പിന്നെ പ്രണവ്, ആ കൊച്ചിനെ   കാണുമ്പോള്‍ സത്യം പറഞ്ഞാൽ എനിക്ക് ഒരു  കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്. അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ് എന്നാണ് നമുക്ക് തോന്നിപോകും. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നുന്നുണ്ട്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷെ ഇനിയും ഒരുപാട് സമയമെടുക്കും.

അതിന് ഈ യുവ നടന്മാർക്ക് വളർന്ന് വരണമെങ്കിൽ ആദ്യം അച്ചന്മാർ ഒന്ന് ഒതുങ്ങണം. സുരേഷ് ഗോപിയടക്കം എല്ലാവരും. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക, സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കും, അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും.

അല്ലാതെ ഈ  ഗുരുത്വം ഇല്ലാതെ പോയ ആരും രെക്ഷപെട്ടിട്ടില്ല.   ഫാസിലിന്റെ മകൻ ഫഹദ്  മിടുക്കനാണ്, അതുപോലെ തന്നെ അവന് വളരെ ബഹുമാനവും ഗുരുത്വവും ഉണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എങ്കിലും ആ കൊച്ചിന്റെ ബഹുമാനം അത് പറയാതിരിക്കാൻ കഴിയില്ല. അതുപോലെയാണ് പൃഥ്വിരാജ്. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം. രാജുവും വളരെ ബഹുമാനം ഉള്ള നടനാണ്, ആയാലും ഇനിയും കടമ്പകൾ കടക്കാനുണ്ട് എന്നും തുളസി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *