‘ജയ് ശ്രീറാം’ ! ഞാൻ ഒരു വലിയ ഈശ്വര വിശ്വാസിയാണ്, നമ്മൾ മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല ! ഉണ്ണി മുകുന്ദന്റെ വാക്കുകൾ !

മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസങ്ങളെയും, രാഷ്ടത്തെയും എല്ലാം പ്രാധാന്യത്തോടെ നോക്കി കാണുന്ന ഒരാളാണ് താനെന്ന് അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഗണപതി മിത്താണ് എന്ന സ്പീക്കർ ഷംസീറിന്റെ വാക്കുകളെ ഏറ്റവും കൂടുതൽ വിമർശിച്ചതും ഉണ്ണി മുകുന്ദൻ തന്നെ ആയിരുന്നു. ഇപ്പോഴിതാ അയോധ്യയിലെ  ശ്രീരാമ   ക്ഷേത്ര ഉത്ഘടനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ നടക്കുന്ന ഈ സാഹചര്യത്തിൽ ഇതിന് മുമ്പ് ആഞ്ജനേയ സ്വാമിയുടെ ചിത്രത്തിനൊപ്പം നിന്നുകൊണ്ട് ‘ജയ് ശ്രീറാം’ എന്നെഴുതിയ ഉണ്ണി മുകുന്ദന്റെ പോസ്റ്റാണ്  വീണ്ടും യേറെബ് ശ്രദ്ധ നേടുന്നത്.

ആ പോസ്റ്റിന് അദ്ദേഹത്തെ വിമര്ശിച്ചുള്ള നിരവധി കമന്റുകൾ വന്നിരുന്നു, തനിക്ക് മാത്രമെ ഈ മതമുള്ളൂ, എപ്പോളും ഒരേ കാട്ടിക്കൂട്ടൽ, നി സങ്കി ആണെന്നു എല്ലവർക്കും അറിയാം ഇടക് ഇടക് ഇട്ടു ആരെ പ്രീതിപ്പെടുത്താനാണ് എന്നിങ്ങനെ ഉള്ള കമന്റുകളും അതോടൊപ്പം, ഈ രാമരാജ്യം കാത്തു സൂക്ഷിക്കുന്ന രാമന്റെ സ്വന്തം ഭക്തനും. ഭക്തന്റെ ഉണ്ണിയും, ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെ ഉള്ള കമന്റുകളും ലഭിച്ചിരുന്നു.

അതുപോലെ തന്നെ ഗണപതി മിത്താണ് എന്ന പ്രസ്താവനയെ വിമർശിച്ച് ഉണ്ണി നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഞാൻ ഒരു വലിയ ഈശ്വര വിശ്വാസിയാണ്. അത്തരത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ ഇതൊക്കെ OK-യാണ്. ഇത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, നമ്മൾ മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഇവിടെ ആർക്കും ധൈര്യമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല.

അതുമാത്രമല്ല, കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഇന്ത്യ എന്ന രാജ്യം. നമ്മയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് എതിരെ ശബ്ദം ഉയർത്താൻ ധൈര്യം ഉണ്ടാകണം. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്ക് ഇതൊക്കെ ഒക്കെയാണ്പ റയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. മാളികപ്പുറം എന്നൊരു ഒരു സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ ഒരുപാട് കേട്ടു പക്ഷേ ഞാൻ അത് വിട്ടു എന്നും ഉണ്ണി വേദിയിൽ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *