തെറ്റ് സംഭവിച്ചു എന്ന് ഞാൻ പറയുന്നില്ല ! ഞാൻ പ്രതികരിച്ചത് അതിലെ കുട്ടികളെയും അച്ഛനെയും അമ്മയെയും മോശമായി പറഞ്ഞതുകൊണ്ടാണ് ! ഉണ്ണി പ്രതികരിക്കുന്നു !

നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാളികപ്പുറം മാറികൊണ്ടിരിക്കുമ്പോൾ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വ്‌ളോഗര്‍ സീക്രട്ട് ഏജന്റ് സായിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ സിനിമയായ മാളികപ്പുറത്തെക്കുറിച്ച്‌ സീക്രട്ട് ഏജന്റ് നടത്തിയ പരാമര്‍ശത്തില്‍ കുപിതനായ നടന്‍ വ്‌ളോഗറെ ഫോണിൽ കൂടി വഴക്ക് പറയുകയായിരുന്നു. ഉണ്ണി അദ്ദേഹത്തെ അസഭ്യം പറയുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഈ സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ എത്തിയിരിക്കുകയാണ്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, താന്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നും തെറ്റായി പോയെന്നുമാണ് താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളാകാം എന്നാല്‍ അതില്‍ വീട്ടുക്കാരെയും ഉള്‍പ്പെടുത്തരുതെന്ന് ഉണ്ണിമുകുന്ദന്‍ പറയുന്നു. അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്റ്റേറ്റ്‌മെന്റ് തന്നെ ക്ഷുപിതനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച കുട്ടിയെക്കുറിച്ച്‌ പറഞ്ഞതും ശരിയായലില്ലെന്ന് ഉണ്ണിമുകുന്ദന്‍ കുറിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നെന്നും എന്നാല്‍ പറഞ്ഞ രീതിയോര്‍ത്താണ് മാപ്പ് ചോദിക്കുന്നതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും എനിക്ക് തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണമെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്. സിനിമ റിവ്യു ചെയ്യണം, എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഉണ്ട്. അതു പൈസയും സമയവും ചെലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്. എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പഴ്സനൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല, എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കൂ.

ഞാൻ പ്രതികരിച്ച രീതി മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും, എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷേ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ലെന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം… അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം, എന്തും ആയിക്കോട്ടേ…

പറഞ്ഞ രീതി ശെരിയായില്ല, പക്ഷേ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്. ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ്, ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ, ആരോടും മാറാൻ പറഞ്ഞിട്ടില്ലാ എന്നും ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *